കോട്ടയം: നാട്ടകം സിമൻറ് കവലക്ക് സമീപം കാക്കൂര്‍ ചെമ്പാവേലി പാടശേഖരത്തിൽ മടവീണ് കൊയ്യാറായ 160 ഏക്കറിലെ നെല്ല് വെള്ളത്തില്‍ മുങ്ങി. വന്‍തുക മുടക്കി അതിഥി തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ച് 32 കര്‍ഷകര്‍ ചേര്‍ന്ന് കൃഷി ചെയ്ത പാടശേഖരമാണ് വെള്ളത്തില്‍ മുങ്ങിയത്.
30 വര്‍ഷം തരിശുകിടന്ന പാടത്ത് കഴിഞ്ഞ വര്‍ഷമാണ് വീണ്ടും കൃഷിയിറക്കിയത്. കഴിഞ്ഞവര്‍ഷവും സമാനമായ രീതിയില്‍ മടതകര്ന്ന് കൃഷിനശിച്ചതായി കര്‍ഷകര്‍ പറയുന്നു. ഇത്തവണ കൊയ്ത്ത് ആരംഭിച്ച് ഒമ്പത് ക്വിൻറല്‍ നെല്ല് കയറ്റിവിടുകയും ചെയ്തിരുന്നു. പിന്നാലെ മഴ ശക്തമായതോടെ കൊയ്ത്ത് നിര്‍ത്തിച്ചു. ഇതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ പുറംബണ്ട് തകര്‍ന്ന് വെള്ളം ഇരച്ചുകയറിയത്.
വേനല്‍മഴ ശക്തമായതോടെ കൊടൂരാറ്റില്‍ ഉള്‍പ്പെടെ വെള്ളം ഉയര്‍ന്നതോടെ മട തകരുകയായിരുന്നു. പുഞ്ചകൃഷിയുടെ അവസാന നാളുകളില്‍ വിതച്ച പാടശേഖരങ്ങളിലൊന്നാണിത്. വെള്ളം നിറഞ്ഞതിനാൽ മട പുനർനിർമിച്ചിട്ടും പ്രയോജനമില്ലെന്ന് പറയുന്നു. സാധാരണ ഈ സമയത്ത് മടവീഴ്ച കേട്ടുകേഴ്വി പോലുമില്ലാത്തതാണെന്ന് കർഷകർ പറയുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം മട വീഴ്ച ഭീഷണിയിലാണ് കൂടുതല്‍ പാടശേഖരങ്ങൾ.
ലോക്ഡൗണ്‍ പ്രഖ്യാപനം കൊയ്ത്തിനെ ബാധിക്കിെല്ലന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും പലയിടങ്ങളിലും കൊയ്ത്ത്യന്ത്രം അടക്കമുള്ളവ ലഭിക്കുന്നില്ല. ശക്തമായ വേനൽമഴ പെയ്യുന്നതിനാൽ ചില പാടശേഖരങ്ങളിൽ യന്ത്രം ഇറക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. മടവീണതിനെത്തുടർന്ന് നാട്ടകത്ത് കൊയ്യാറായ പാടശേഖരത്തിലേക്ക് വെള്ളം കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.