േകാട്ടയം: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ പാലുൽപാദനത്തില് വർധന. മുന്വര്ഷെത്തക്കാൾ ആറ് ലക്ഷത്തോളം ലിറ്ററാണ് ജൂണിൽ വർധിച്ചത്.
2020 ജൂണിൽ 24 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉൽപാദിപ്പിച്ചത്. ഈ വര്‍ഷം ജൂണിൽ ഉൽപാദനം 30 ലക്ഷം ലിറ്ററായി. ജില്ലയില്‍ 243 ക്ഷീരസംഘങ്ങളുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഉൽപാദനം വീണ്ടും ഉയർന്നിട്ടുണ്ട്. ഇടവിട്ട മഴയിൽ പുല്ല് അടക്കം സുലഭമായതാണ് ഉയർച്ചക്ക് കാരണമെന്ന് ക്ഷീരവികസനവകുപ്പ് പറയുന്നു. കോവിഡുകാലത്ത് ക്ഷീരവികസന വകുപ്പ് കാലിത്തീറ്റ വിതരണം നടത്തിയതും പാൽ വർധനക്ക് സഹായകമായി.
കോവിഡിനെത്തുടർന്ന് വലിയതോതിൽ തൊഴിൽ നഷ്ടമുണ്ടായതാണ് മൊത്തം ഉൽപാദനം വർധിക്കാൻ മറ്റൊരു കാരണമെന്നും ഇവർ വിശദീകരിക്കുന്നു. തൊഴിൽ നഷ്ടെപ്പട്ട പലരും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞു. ഗൾഫിൽനിന്ന് അടക്കം മടങ്ങിയെത്തിയവരും പശുവളർത്തൽ ആരംഭിച്ചു. ഫാമുകളുടെ എണ്ണത്തിലും വർധനയുണ്ട്. റബർവില ഉയരുന്നതിനുമുമ്പ് ഇതുമായി ബന്ധെപ്പട്ട് പ്രവർത്തിച്ചിരുന്ന മലയോര മേഖലകളിലെ കർഷക കുടുംബങ്ങളും പശു പരിപാലനത്തിൽ സജീവമായി.
കാലിത്തീറ്റ ഉറപ്പാക്കി
കോവിഡുകാലത്ത് 14,223 ചാക്ക് കാലിത്തീറ്റ ജില്ലയിലെ 10, 477 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഇതിന് 56.89 ലക്ഷം രൂപയാണ് ചെലവിട്ടത്.
6.38 ലക്ഷം രൂപ ചെലവഴിച്ച് കര്‍ഷകര്‍ക്ക് 6090 കിലോ കാള്സാഗര്, മിനറല്‍ മിക്ചര്‍ തുടങ്ങിയവ ലഭ്യമാക്കി. സബ്സിഡി നിരക്കില്‍ തീറ്റ വിതരണം ചെയ്യുന്നതിന് 11.64 ലക്ഷം രൂപ വിനിയോഗിച്ചതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. ജില്ലയില്‍ ഈ വര്‍ഷം മേയ് മുതല്‍ ജൂലൈ വരെ കര്‍ഷകര്‍ക്കായി 1,20,60,476 രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയതായും ഇവർ പറഞ്ഞു.
മില്‍ക്ക് ഷെഡ് ഡെവലപ്മെൻറ് പദ്ധതിയില്‍പെടുത്തി കാലിത്തൊഴുത്ത് നിര്‍മാണം, പശു യൂനിറ്റ് തുടങ്ങിയവക്കായി 4.46 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്കി.
പശുക്കള്‍ നഷ്ടപ്പെട്ട 52 ക്ഷീര കര്‍ഷകര്‍ക്ക് 15,000 രൂപ വീതം കണ്ടിൻജന്‍സി ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു. ഈയിനത്തില്‍ ആകെ 7.8 ലക്ഷം രൂപ െചലവഴിച്ചു.
ക്ഷീരസംഘങ്ങളുടെ ഉന്നമനത്തിന് 16.8 ലക്ഷം രൂപ െചലവിട്ടു. ജില്ലയിലെ ക്ഷീരസംഘങ്ങള്‍ക്ക് എഫ്.എസ്.എസ്.എ ധനസഹായമായി 45,000 രൂപ വീതം ആകെ 3,60,000 രൂപ നല്കി. ഏറെനാളായി പൂട്ടിക്കിടന്ന വൈക്കം കൊതവറ ക്ഷീരസംഘത്തിെൻറ പുനരുദ്ധാരണത്തിന് 61,500 രൂപയും സംഘങ്ങളുടെ നവീകരണത്തിന് ആവശ്യാധിഷ്ഠിത ഫണ്ടായി ഏഴ് യൂനിറ്റുകള്‍ക്ക് 9,29,438 രൂപയും അനുവദിച്ചു. 3,30,000 രൂപ ചെലവഴിച്ച് മൂന്ന് ക്ഷീരസംഘങ്ങളില്‍ പാല് അളക്കാനുള്ള ഓട്ടോമാറ്റിക് മില്‍ക്ക് കലക്ഷന്‍ യൂനിറ്റ് സ്ഥാപിച്ചു.
തീറ്റപ്പുല്‍കൃഷി, ജലസേചനം, യന്ത്രവത്കരണം എന്നിവക്കായും ധനസഹായം നല്‍കുന്നുണ്ട്. ജില്ലയില്‍ 144 ഹെക്ടര്‍ സ്ഥലത്താണ് തീറ്റപ്പുല്‍ കൃഷി നടത്തുന്നത്. 12.10 ലക്ഷം രൂപയാണ് പദ്ധതിത്തുക. ക്ഷീരസുരക്ഷാ പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായമായി 1,08,779 രൂപയും ഇക്കാലയളവിൽ അനുവദിച്ചതായും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.