കോട്ടയം: താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ കുമരകത്ത് ജില്ല പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന. ടൂറിസ്റ്റ് ബോട്ട്, ഹൗസ് ബോട്ട്, ശിക്കാര ബോട്ട് തുടങ്ങിയ 50ൽ അധികം യാനങ്ങൾ പരിശോധിച്ചു. ഇതിൽ രജിസ്ട്രേഷനും, ഇന്‍ഷുറന്‍സും ഇല്ലാതിരുന്ന ബോട്ടുകൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും പെങ്കടുത്തു. തുടർന്ന് ബോട്ട് ഉടമകൾക്കും, ഡ്രൈവർമാർക്കും സർവിസ് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ബോട്ടുകളിൽ സജ്ജീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ എന്നിവയിൽ ബോധവത്കരണവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.