എരുമേലി: മഹല്ലാ മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തിന് സ്വീകരണം നൽകി.പേട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പേട്ടതുള്ളൽ എരുമേലി നൈനാർ ജുമാമസ്ജിദിൽ എത്തിയപ്പോഴായിരുന്നു സ്വീകരണം. പുഷ്പവൃഷ്ടിയോടെയും ചന്ദനത്തൈലം പൂശിയും അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കുകയായിരുന്നു.
അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ഷാൾ അണിയിച്ചു.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, സെക്രട്ടറി സി.എ.എം. കരീം, ട്രഷറർ സി.യു. അബ്ദുൽ കരീം, വൈസ് പ്രസിഡന്‍റ് വി.പി. അബ്ദുൽ കരീം വെട്ടിയാനിക്കൽ, ജോ. സെക്രട്ടറി പി.എ. നിസാർ പ്ലാമൂട്ടിൽ, അൻസാരി പാടിക്കൽ, എം.ഇ. ഫൈസൽ മാവുങ്കൽപുരയിടം, ഷിഹാബ് പുതുപ്പറമ്പിൽ, അജ്മൽ അഷ്റഫ് വിലങ്ങുപാറ, നാസർ പനച്ചി, നൗഷാദ് കുറുങ്കാട്ടിൽ, സലീം കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.