കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിെൻറ ഇടതുമുന്നണി പ്രവേശന വിഷയത്തിൽ ചർച്ചകൾ സജീവമാകുന്നു. സി.പി.എം നിലപാടിനോട് സി.പി.ഐയും തത്ത്വത്തിൽ യോജിച്ചതോടെ ഇടതുപ്രവേശനം വൈകില്ലെന്നാണ് സൂചന. ഇടതുപ്രവേശന വിഷയത്തിൽ കേരള കോൺഗ്രസിലും ഭിന്നതയില്ലെന്നാണ് റിപ്പോർട്ട്.
ജോസ് കെ. മാണിയുടെ മുന്നണി പ്രേവശനം ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയോഗം ഈ മാസം 21നുശേഷം ചേരും. സി.പി.ഐ- സി.പി.എം ഉഭയകക്ഷിയോഗത്തിന് ശേഷമാണ് നിർവാഹകസമിതി വിളിക്കാൻ സി.പി.ഐ തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന് 15 സീറ്റിൽ കേരള കോൺഗ്രസ് മത്സരിച്ചു. ഇപ്പോൾ ഒരുവിഭാഗം കൊഴിഞ്ഞതോടെ 10 സീറ്റിൽ ഒതുക്കാനും പാർട്ടി തയാറായേക്കും. അന്ന് 15ൽ ആറിടത്ത് വിജയിച്ചിരുന്നു.
കേരള കോൺഗ്രസ് വരുന്നത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന നിലപാടാണ് ഉഭയകക്ഷി ചർച്ചയിൽ ഉയർന്നത്. അവർ മത്സരിച്ച സീറ്റുകൾ അവർക്ക് നൽകിയാൽ മതിയെന്ന ധാരണയും രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ, പാലാ, കുട്ടനാട് സീറ്റുകളുടെ കാര്യത്തിൽ എൻ.സി.പി എതിർപ്പുമായി രംഗത്തുണ്ട്. പാലായും കുട്ടനാടും കണ്ട് ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക് വരേെണ്ടന്നാണ് മാണി സി. കാപ്പൻ എം.എൽ.എ പ്രതികരിച്ചത്. വിഷയം എൻ.സി.പിയും ചർച്ച ചെയ്യും. അതിനുമുമ്പ് എൻ.സി.പിയുമായി സി.പി.എം, സി.പി.ഐ നേതൃത്വം ചർച്ച ചെയ്തേക്കും.
ജോസ് വിഭാഗത്തിന് ഇടതുമുന്നണിയുമായി സഹകരിക്കാൻ താൽപര്യമേറെയാണ്. യു.ഡി.എഫിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് പാർട്ടിയിലെ ബഹുഭൂരിപക്ഷത്തിെൻറയും അഭിപ്രായം. ഞായറാഴ്ച ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. കേരള കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തി മധ്യകേരളത്തിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുകയാണ് ഇടത് ലക്ഷ്യം. കോട്ടയം, ഇടുക്കി അടക്കം ചില ജില്ലകളിൽ എല്‍.ഡി.എഫിന് ഇതുവരെ കിട്ടാത്ത വോട്ടുകള്‍ നേടാനും സാധ്യതയുണ്ട്. ജോസ് വിഭാഗത്തെ കൂട്ടാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചാല്‍ യു.ഡി.എഫിന് ഉണ്ടായേക്കാവുന്ന കോട്ടം ചെറുതാകില്ലെന്നാണ് വിലയിരുത്തൽ. മുന്നണി പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് വേണമെന്ന നിലപാടിലാണ് ജോസ് വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.