കുറവിലങ്ങാട്: കാണക്കാരി കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി കളത്തൂർ ഗവ. ആശുപത്രി കോമ്പൗണ്ടിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിെൻറയും കിയോസ്ക് കേന്ദ്രത്തിെൻറയും ജനൽ ചില്ലുകൾ തകർത്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രി കെട്ടിടം മോൻസ് ജോസഫ് എം.എൽ.എ സന്ദർശിച്ചു. സമീപത്തെ വീടുകളിലെ ലൈറ്റുകൾ തകർത്ത ശേഷമാണ് അക്രമികൾ ആശുപത്രി കോമ്പൗണ്ടിലേക്ക് കടന്നത്.
കാണക്കാരിയിൽ താമസിക്കുന്ന ജയ്സൺ നായരെ കഴിഞ്ഞ ദിവസം കല്ലറയിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മധുരവേലി ഇൻഫൻറ് ജീസസ് പള്ളിയുടെ കുരിശടി തകർത്ത സംഭവത്തിൽ ഇതുവരെ കുറ്റവാളികളെ പിടികൂടിയിട്ടില്ല. മലപ്പുറം പള്ളിയുടെ ആയാംകുടി കപ്പോള ജങ്ഷനിലെ നേർച്ചപ്പെട്ടി തകർത്ത സംഭവത്തിലെ പ്രതികളെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഞ്ചാവ് ലോബി എല്ലാ പ്രദേശങ്ങളിലും തഴച്ചുവളരുകയാണ്. ഇതെല്ലാം നിയന്ത്രിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും കഴിയാത്ത സ്ഥിതിവിശേഷമാണ് സാമൂഹിക ജീവിതത്തിൽ പൊതുവേ ഇപ്പോൾ നിലനിൽക്കുന്നത്. സാമൂഹികവിരുദ്ധ ശക്തികളെ അമർച്ച ചെയ്യുന്നതിന് പൊലീസും എക്സൈസും കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രി ചുമതലയിലുണ്ടായിരുന്ന ഡോ. അർജുൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.യു. മാത്യു, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റോയി ചാണകപ്പാറ, പഞ്ചായത്ത് അംഗം ബെറ്റ്സിമോൾ ജോഷി, സഖറിയാസ് സേവ്യർ, മനോജ് ഇടപ്പാട്ടിൽ, റോയി കൊച്ചുമലയിൽ, ജോയി ജോസഫ് ചീക്കപ്പാറയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.