കോട്ടയം: നിരന്തര കുറ്റവാളികളായ യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തി. സചിവോത്തമപുരം നിധീഷ് ഭവനിൽ നിധിൻ ചന്ദ്രൻ (കണ്ണൻ), വാഴൂർ പുളിക്കൽകവല പതിനാലാംമൈലിൽ പുള്ളിയിൽ വീട്ടിൽ ബിനിൽ മാത്യു എന്നിവരെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുവരെയും ഒരുവർഷത്തേക്കാണ് ജില്ലയിൽനിന്ന് പുറത്താക്കിയത്. നിധിൻ ചന്ദ്രൻ ചിങ്ങവനം സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, സ്ത്രീകളോടുള്ള അതിക്രമം തുടങ്ങിയ കേസിലും ബിനിൽ മാത്യു പാലാ, അയർക്കുന്നം, ചിങ്ങവനം, പാമ്പാടി, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, സ്ത്രീകളോടുള്ള അതിക്രമം, കഞ്ചാവ് വിൽപന, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസിലും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.