കോട്ടയം: തെരെഞ്ഞടുപ്പു കമീഷെൻറ ഉത്തരവിന് പിന്നാലെ കേരള കോൺഗ്രസിൽ പരാതിപ്പോര്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലിനെതിരെ പരാതിയുമായി കേരള കോൺഗ്രസ് എം ജില്ല നേതൃത്വം. അനധികൃതമായി കേരള കോൺഗ്രസ് എം േപര് ഉപയോഗിക്കുന്നുവെന്നുകാട്ടി ജില്ല പൊലീസ് മേധാവിക്ക് ഇവർ പരാതി നൽകി.
ജോസ് കെ. മാണി ചെയർമാനായ പാർട്ടിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ വിധിയനുസരിച്ച് കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അവകാശം. ഇതറിഞ്ഞിട്ടും സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ല പ്രസിഡൻറ് പേരിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയാണ്.
ചതയദിനാശംസകൾ നേർന്നാണ് പോസ്റ്റുകൾ. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് അനുസരിച്ചും കുറ്റകരമായ പ്രവര്‍ത്തിയായതിനാല്‍ അടിയന്തരമായി നിയമനടപടി കൈക്കൊള്ളണമെന്നും ജില്ല പൊലീസ് മേധാവിക്ക് കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം നൽകിയ പരാതിയിൽ പറയുന്നു. ചെറുതോണിയിലെ കേരള കോൺഗ്രസ് പ്രവർത്തകരും ജോസഫ് വിഭാഗത്തിനെതിരെ പാർട്ടിയുടെ പേര് അനധികൃതമായി ഉപയോഗിക്കുന്നുെവന്നുകാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മറ്റ് സ്ഥലങ്ങളിലും അടുത്തദിവസം പരാതി നൽകാനാണ് പാർട്ടിയുെട തീരുമാനം.
കോട്ടയം: സണ്ണി തെക്കേടത്തിെൻറ പരാതി വ്യാജമാണെന്ന് സജി മഞ്ഞക്കടമ്പിൽ. പാർട്ടി ഭരണഘടനപ്രകാരം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് സസ്പെൻഡ് ചെയ്ത സണ്ണി തെക്കേടം എങ്ങെന ജോസ് കെ.മാണി ചെയർമാനായ കേരള കോൺഗ്രസ് എമ്മിെൻറ ജില്ല പ്രസിഡൻറാകും. ഇങ്ങനെ അവകാശപ്പെടുന്ന സണ്ണി തെക്കേടം, ജില്ല പ്രസിഡൻറിെൻറ ചുമതല തനിക്കാണെന്ന് കാണിച്ചുള്ള ജോസ് കെ. മാണിയുടെ കത്ത് പ്രസിദ്ധപ്പെടുത്തണം. കത്ത് ഹാജരാക്കിയിെല്ലങ്കിൽ സണ്ണി തെക്കെടത്തിനെതിരെ വ്യക്തിഹത്യക്ക് കേസെടുക്കണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.