ചങ്ങനാശ്ശേരി: വൃക്കകൾ തകരാറിലായ ഗൃഹനാഥന്‍ തുടര്‍ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കളമ്പാട്ടുചിറ, കുരട്ടിമലമറ്റത്തില്‍ രാജപ്പനാണ് സഹായം തേടുന്നത്. രക്തത്തില്‍ ക്രിയാറ്റിെൻറ അളവ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്നാണ് രാജപ്പെൻറ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായത്.
കുരിശുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ടുവീതം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഓരോ തവണയും ഡയാലിസിസിനും മരുന്നിനുമായി 1500 രൂപയോളം ചെലവുണ്ട്. മാസം 10000 രൂപയോളം ചികിത്സക്കായി വേണ്ടിവരുന്നു. മേസ്തിരിപ്പണിക്കാരനായ രാജപ്പന് രോഗം ബാധിച്ചതോടെ ജോലി ഇല്ലാതായി. ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ ഭാര്യ ചെല്ലമ്മക്ക് കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല.
ആറാം ക്ലാസില്‍ പഠിക്കുന്ന മകളുമായി കളമ്പാട്ടുചിറയിലെ പാടത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം എല്ലാവര്‍ഷവും വെള്ളപ്പൊക്ക ദുരിതവും അനുഭവിക്കുന്നവരാണ്. കെ.ടി. രാജപ്പെൻറ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ചിങ്ങവനം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 40685101015249, ഐ.എഫ്.എസ്.ഇ കോഡ്-KLGB0040685, ഫോണ്‍: 9744491318.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.