കോന്നി: കോന്നിയിലെ കുട്ടിക്കുറുമ്പൻ ചോറുണ്ടുതുടങ്ങി. കൊച്ചു കരിവീരന് ചെറിയ ഉരുളകൾ ഉരുട്ടി പാപ്പാൻ വിഷ്ണു നൽകുമ്പോൾ വലിയ ആവേശത്തോടെയാണ് കണ്ണൻ ഉള്ളിലാക്കുന്നത്. അരി, മഞ്ഞപ്പൊടി, കരിെപ്പട്ടി എന്നിവ ചേർത്ത് വേവിച്ച് പിന്നിട് ഇത് തണുപ്പിച്ചശേഷമാണ് നാലു നേരം നൽകുന്നത്. എന്നാൽ, ഇടവിട്ട് ലാക്ടോജനും സെർലാക്കും നൽകുന്നുണ്ട്. കണ്ണെൻറ കുറുമ്പ് കാണാൻ വലിയ തിരക്കാണ് കോന്നി ആനത്താവളത്തിൽ. ഇക്കഴിഞ്ഞ ആഗസ്റ്റിൽ റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൽ ചെക്ക് പോസ്റ്റിന് സമീപം കൂട്ടംതെറ്റിയ കുട്ടി കുറുമ്പനെ നാട്ടുകാർ കാണുകയും പിന്നീട് വിവരം അറിഞ്ഞത്തിയ വനപാലകർ കുട്ടിയാനയെ ഒപ്പം കൂട്ടുകയായിരുന്നു.
പലതവണ കുട്ടിക്കൊമ്പനെ കാട്ടിൽ കയറ്റിവിടാൻ വനപാലകർ ശ്രമം നടക്കിയെങ്കിലും കാടുകയറാൻ ഇവൻ തയാറാകാത്തതിനെ തുടർന്നാണ് മൂന്നുമാസങ്ങൾക്ക് മുമ്പ് കോന്നി ആനത്താവളത്തിലേക്ക് മാറ്റിയത്. ഒരു വയസ്സാണ് കുറുമ്പെൻറ പ്രായം. കോന്നി ആനത്താവളത്തിലെ മുതിർന്ന പാപ്പാൻ ഷംസ്, വിഷ്ണു എന്നിവർക്കാണ് കുറുമ്പെൻറ സംരക്ഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.