കൂട്ടിക്കൽ: കൂട്ടിക്കൽ മേഖലയിലെ പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മയായ കൂട്ടിക്കൽ പ്രവാസി വെൽഫെയർ അസോസിയേഷൻന്റെ ഏഴാം വർഷികാഘോഷവും കുടുംബ സംഗമവും നാരകംപുഴ സി.എസ്.ഐ ഹാളിൽ നടന്നു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ ഉദ്ഘാടനം ചെയ്തു.
കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ സമ്മാനദാനം നിർവഹിച്ചു. അനീഷ് മുഹമ്മദ്, പ്രശോഭ് കെ. ജയൻ, അജി ഷംസ്, ഈപ്പച്ചൻ മാത്യു, ടി.പി. റഷീദ് എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ ത്രിവേണി ലൈബ്രറിയുടെ വികസന പ്രവർത്തനങ്ങൾക്ക് ബൈജു ബി. ബാലചന്ദ്രൻ മെമ്മോറിയൽ നൽകുന്ന ഫണ്ട് ത്രിവേണി ലൈബ്രറി ഭാരവാഹികളായ കെ.എസ്. മോഹനൻ, ശശി ചന്ദ്രൻ എന്നിവർക്ക് കൈമാറി.
പ്രവാസി കർഷക അവാർഡും പ്രവാസി ബിസിനസ് അച്ചീവ്മെന്റ് അവാർഡും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സംഘടനയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും സംഗീത വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.