കോട്ടയം: ഗ്രാമീണ കുടുംബങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് മുന്നോടിയായി നടത്തിയ ഈസ് ഓഫ് ലിവിങ് സർവേ ജില്ലയില്‍ വെള്ളിയാഴ്ച പൂര്‍ത്തീകരിച്ചു. വിവരശേഖരണം സംസ്ഥാനത്ത് ആദ്യം പൂര്‍ത്തീകരിക്കുന്ന ജില്ലയാണ് കോട്ടയം. ജൂലൈ 20വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ എസ്.ഇ.സി സെന്‍സസിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ഗ്രാമവികസന വകുപ്പാണ് സര്‍വേ നടത്തിയത്.
എസ്.ഇ.സി സെന്സസിെൻറ പട്ടികയില്‍ 90184 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഈ പട്ടികയില്‍ ഇരട്ടിപ്പ് ഒഴിവാക്കിയപ്പോള്‍ ശേഷിച്ച 64,805 കുടുംബങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചത്.
ഏറ്റവും കൂടുതല്‍ കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത് കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ്.
9263 കുടുംബങ്ങളെയാണ് ഇവിടെ പരിഗണിച്ചത്. ഏറ്റവും കുറവ് ളാലം ബ്ലോക്കിലാണ്-3370. ജില്ലയില്‍ ഏറ്റവും ആദ്യം സര്‍വേ പൂര്‍ത്തിയാക്കിയത് ളാലം ബ്ലോക്കിലാണ്.
ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആര്.ടി.ടി അംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, അംഗൻവാടി ജീവനക്കാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവരശേഖരണത്തിെൻറ പ്രധാന ചുമതല ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസര്‍മാര്‍ക്കും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ക്കു മായിരുന്നു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോയാണ് ജില്ലതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വീട്, തൊഴില്‍, ആരോഗ്യസുരക്ഷ, വാക്സിനേഷന്, റേഷന്‍ കാര്‍ഡ്, പാചകവാതകം, വൈദ്യുതി, ബാങ്ക് അക്കൗണ്ട്, ലൈഫ് ഇന്‍ഷുറന്‍സ്, ശൗചാലയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ കൈമാറിയ വിവരങ്ങളുടെ ഡാറ്റാ എന്‍ട്രിയും അപ്ലോഡിങ്ങും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് നിര്‍വഹിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പരിശോധിച്ച് പഞ്ചായത്തുകള്‍ അംഗീകാരം നല്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ വിവരങ്ങള്‍ ഈസ് ഓഫ് ലിവിങ് വെബ്സൈറ്റിലേക്ക് ജൂലൈ 31നകം അപ്ലോഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.