ഗാന്ധിനഗർ: നിരന്തരമായി അഗ്നിബാധയുണ്ടാകുന്ന മെഡിക്കൽ കോളജിൽ അഗ്നിരക്ഷ കേന്ദ്രം എന്ന ആവശ്യം ശക്തമാകുകയാണ്.
ജനുവരിയിൽ പ്രസവവാർഡിനു സമീപം ശീതീകരണിയിൽനിന്നുണ്ടായ അഗ്നിബാധ രോഗികളെയും ബന്ധുക്കളെയും ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു.
കഴിഞ്ഞ വർഷം മാലിന്യം ശേഖരിച്ച് തരംതിരിക്കുന്ന പ്ലാന്റിലുണ്ടായ വൻ അഗ്നിബാധ മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ശസ്ത്രക്രിയ തിയറ്ററിലും ഒ.പി ബ്ലോക്കിലും തീപിടിത്തമുണ്ടായി.
ഇവിടെയൊന്നും യഥാസമയത്ത് അഗ്നിരക്ഷാ സേനക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. റോഡിലെ ഗതാഗതക്കുരുക്കും ദൂരക്കൂടുതലും ഇതിനു കാരണമായിട്ടുണ്ട്. ഏറ്റവും അടുത്ത് അഗ്നിരക്ഷാ സേനയുടെ കേന്ദ്രമുള്ളത് കോട്ടയത്താണ്. മെഡിക്കൽ കോളജിൽനിന്ന് എട്ടു കി.മീ. ദൂരമുണ്ട് കോട്ടയത്തേക്ക്.
വിവരമറിഞ്ഞ് ഇവർ മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും തീയാളിപ്പടർന്നിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.