പ​ണി പൂ​ർ​ത്തി​യാ​കു​ന്ന ര​ണ്ടാം ക​വാ​ട​വും ഫു​ട്ട്​ ഓ​വ​ർ ബ്രി​ഡ്ജും

കോട്ടയം റെയിൽവേ സ്​റ്റേഷൻ; രണ്ടാം കവാടം യാത്രക്കാർക്ക്​ എളുപ്പമാർഗം

കോ​ട്ട​യം: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ നാ​ഗ​മ്പ​ടം ഗു​ഡ്​​സ്​​ഷെ​ഡ്​ ഭാ​ഗ​ത്തെ ര​ണ്ടാം ക​വാ​ടം തു​റ​ക്കു​ന്ന​തോ​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഭ്യ​മാ​കു​ന്ന​ത്​ വി​പു​ല​മാ​യ സൗ​ക​ര്യം.

ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ൽ പ്ര​വേ​ശി​ക്കാ​തെ നേ​രി​ട്ട്​ നാ​ഗ​മ്പ​ടം മേ​ൽ​പാ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ര​ണ്ടാം ക​വാ​ട​ത്തി​ലേ​ക്കു ക​ട​ക്കാം. നേ​ര​ത്തേ ചു​റ്റി​വ​ള​ഞ്ഞ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്‍റെ മു​ന്നി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ അ​ക​ത്ത്​ ക​ട​ക്കാ​നാ​വു​മാ​യി​രു​ന്നു​ള്ളൂ.

കെ.​കെ. റോ​ഡു​വ​ഴി വ​രു​ന്ന​വ​ർ​ക്കും ര​ണ്ടാം ക​വാ​ടം എ​ളു​പ്പ​മാ​ർ​ഗ​മാ​വും. ര​ണ്ടാം ക​വാ​ട​ത്തി​ൽ​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ത്ത്​ നേ​രെ ന​ട​പ്പാ​ത​യി​ലൂ​ടെ ആ​വ​ശ്യ​മു​ള്ള പ്ലാ​റ്റ്​​ഫോ​മി​ലെ​ത്താം. അ​ഞ്ച്​ പ്ലാ​റ്റ്​​ഫോ​മു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച്​ ര​ണ്ടാം ക​വാ​ട​ത്തി​ൽ​നി​ന്ന്​ ന​ട​പ്പാ​ത​യു​ണ്ട്. മൂ​ന്നു​നി​ല​യു​ള്ള ​കെ​ട്ടി​ട​മാ​ണ്​ ര​ണ്ടാം ക​വാ​ടം. ടി​ക്ക​റ്റ്​ കൗ​ണ്ട​ർ, യാ​ത്ര​ക്കാ​ർ​ക്ക്​ വി​ശ്ര​മ​മു​റി, ശു​ചി​മു​റി, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള വി​ശ്ര​മ​സ്ഥ​ലം, എ​സ്ക​ലേ​റ്റ​ർ, ലി​ഫ്​​റ്റ്​ എ​ന്നി​വ​യാ​ണ്​ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കു​ക. പ്ര​ധാ​ന ക​വാ​ട​ത്തി​ൽ​നി​ന്ന്​ താ​ഴേ​ക്കി​റ​ങ്ങി​യാ​ണ്​ ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക്​ എ​ത്തു​ക. പാ​ർ​ക്കി​ങ്​ ഏ​രി​യ സ​ജ്ജ​മാ​യി​ട്ടി​ല്ല. ശ​ബ​രി​മ​ല സീ​സ​ണു മു​മ്പ്​ ര​ണ്ടാം ക​വാ​ടം തു​റ​ക്കു​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​വും. 12നാ​ണ്​ ര​ണ്ടാം​ക​വാ​ടം ഉ​ദ്​​ഘാ​ട​നം. ഇ​തോ​ടൊ​പ്പം

ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​നി​ന്നു തു​ട​ങ്ങു​ന്ന ന​ട​പ്പാ​ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്‍റെ മു​ൻ വ​ശ​ത്തെ റോ​ഡി​ലേ​ക്ക് നീ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കും. റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന് പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ക്കു​ക​യും സൈ​ൻ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - Kottayam Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.