വനിത കണ്ടക്​ടറുടെ ബാഗ്​ മോഷണം പോയി

കോട്ടയം: വനിത കണ്ടക്​ടറുടെ ബാഗ്​ മോഷണം പോയിതൊടുപുഴ: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വനിത കണ്ടക്ടറുടെ ബാഗ് മോഷണം പോയതായി പരാതി. കോട്ടയം^തൊടുപുഴ ചെയിൻ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണം. കിളിമാനൂർ സ്വദേശിനി എസ്​. രേഖയുടെ ബാഗാണ് മോഷണം പോയത്.

ബസിന്​ പിൻഭാഗത്തെ കണ്ടക്ടർ സീറ്റിന്​ താഴെ നിന്നാണ്​ ബാഗ് മോഷ്​ടിച്ചത്. ടിക്കറ്റ് റാക്കും സ്വന്തം പണവും പാൻ കാർഡ് അടങ്ങുന്ന രേഖകളുമാണ് നഷ്​ടപ്പെട്ടത്. തൊടുപുഴയിൽനിന്ന്​ വൈകീട്ട് ആറരക്ക് സർവിസ് തുടങ്ങാൻ നേരമാണ് മോഷണം ശ്രദ്ധയിൽപെട്ടതെന്ന് കണ്ടക്ടർ രേഖ പറഞ്ഞു. കോട്ടയം ഡിപ്പോയിലെ സ്​റ്റേഷൻ മാസ്​റ്റർക്കും പൊലീസിലും പരാതി നൽകി. 

Tags:    
News Summary - Kottaym women conductor bag theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.