‘ല​ഹ​രി വി​മു​ക്ത കേ​ര​ള’​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം.​ടി സെ​മി​നാ​രി എ​ച്ച്.​എ​സ്.​എ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ‘ല​ഹ​രി മു​ക്തി, നാ​ടി​ന് ശ​ക്തി’ ബോ​ധ​വ​ത്ക​ര​ണ ല​ഘു​പു​സ്ത​ക​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ

'ലഹരി വിമുക്ത കേരളം' പ്രചാരണത്തിന് തുടക്കം; പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ

കോട്ടയം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രചാരണം 'ലഹരി വിമുക്ത കേരള'ത്തിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ സ്‌കൂളുകളിലും പ്രഫഷനൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരും വിദ്യാർഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. 'ലഹരി വിമുക്ത കേരളം' സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലഹരിവിരുദ്ധ സന്ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു.

കോട്ടയം എം.ടി സെമിനാരി എച്ച്.എസ്.എസിൽ നടന്ന പരിപാടി കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ലഹരിയിൽനിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള യജ്ഞമാണ് 'ലഹരി വിമുക്ത കേരള'മെന്നും വിദ്യാർഥികളും രക്ഷിതാക്കളുമടക്കം സമൂഹത്തിലെ എല്ലാവരും പങ്കാളികളാകണമെന്നും കലക്ടർ പറഞ്ഞു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ 'ലഹരി മുക്തി, നാടിന് ശക്തി' ബോധവത്കരണ ലഘുപുസ്തകത്തിന്‍റെ വിതരണോദ്ഘാടനവും വിദ്യാർഥികൾക്കു നൽകി കലക്ടർ നിർവഹിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മാസ്റ്റർ പി. മോൻസി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, സർവശിക്ഷ കേരളം ജില്ല പ്രോഗ്രാം മാനേജർ കെ.ജെ. പ്രസാദ്, അധ്യാപകരായ മാനസ് രാജു, വി.കെ. വർഗീസ് എന്നിവർ സംസാരിച്ചു.

. നാട്ടകം ഗവ. കോളജിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഡോ. ആർ. പ്രഗാഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഐ.ക്യൂ.എ.സി. കോഓഡിനേറ്റർ ഡോ. സെനോ ജോസ്, പി.ടി.എ സെക്രട്ടറി ഡോ. എ.യു. അനീഷ്, ജിയോളജി വകുപ്പ് മേധാവി. പി.ജി. ദിലീപ് കുമാർ, എൻ.സി.സി ഓഫിസർ സനൽരാജ്, യൂനിയൻ വൈസ് ചെയർമാൻ ഗൗരി, എൻ.എസ്.എസ് വളന്‍റിയർ അഞ്ജു അലക്സാണ്ടർ എന്നിവർ സംസാരിച്ചു.

പാലാ സെന്‍റ് തോമസ് ബി.എഡ് കോളജിൽ നടന്ന ലഹരിവിരുദ്ധ പരിപാടി ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എം.എൻ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ അംഗം ബിജി ജോജോ ആധ്യക്ഷത വഹിച്ചു.ചങ്ങനാശ്ശേരി എസ്.ബി കോളജിൽ നടന്ന നിർമയ ലഹരി - വിമുക്തി കാമ്പയിൻ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ബി കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ, എൻ.എസ്.എസ് കോഓഡിനേറ്റർ പാവനം തോമസ്, അധ്യാപകരായ ഡോ. അജിത് ആർ. മല്യ, ഡോ. ബെൻസൺ ജോസഫ് എന്നിവർ സംസാരിച്ചു.

കടുത്തുരുത്തി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലഹരിവിരുദ്ധ പരിപാടി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ല പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനിൽ മുഖ്യപ്രഭാഷണം നടത്തി. ജോയന്‍റ് എക്‌സൈസ് കമീഷണർ ടി.എ. അശോക് കുമാർ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് സൈനമ്മ ഷാജു, പഞ്ചായത്ത് അംഗങ്ങൾ, പ്രിൻസിപ്പൽ ജോബി വർഗീസ് എന്നിവർ സംസാരിച്ചു.

കുറവിലങ്ങാട് ദേവമാത കോളജിൽ നടന്ന രക്ഷാകർതൃ സമ്മേളനവും ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിവിൽ എക്‌സൈസ് ഓഫിസർ എ.എസ്. ദീപേഷ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു. ആന്‍റി നാർകോട്ടിക് ക്ലബ് കോഓഡിനേറ്റർ പ്രസീദ മാത്യു എന്നിവർ സംസാരിച്ചു.

Tags:    
News Summary - Lahari Vimukta Kerala' Campaign Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.