ഈരാറ്റുപേട്ട: ദിവസങ്ങള്‍ നീണ്ട തർക്കങ്ങൾക്കിടയിൽ മുസ്ലിംലീഗ്കാരനായ നഗരസഭ ചെയര്‍മാന്‍ വി.എം. സിറാജിനെതിരെ അവിശ്വാസ നീക്കവുമായി എല്‍.ഡി.എഫ്. 10 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയമാണ് തയാറാക്കിയത്. പിന്തുണ പിന്‍വലിച്ച കോണ്‍ഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്.
നിസാര്‍ കുര്‍ബാനി, കെ.പി. മുജീബ്, ഫാത്തിമ അന്‍സാരി, കുഞ്ഞുമോള്‍ സിയാദ്, ഇല്‍മുന്നിസ ഷാഫി, വി.കെ. കബീര്‍, ഷൈല അന്‍സാരി, റജീന നൗഫല്‍, ലൈല പരീത്, സുല്‍ഫിത്ത് നൗഫല്‍ഖാന്‍ തുടങ്ങിയവരാണ് അവിശ്വാസത്തില്‍ ഒപ്പിട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അവിശ്വാസം കൊണ്ടുവരുന്നതിന് മുമ്പ് അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു എല്‍.ഡി.എഫ്. മുസ്ലിംലീഗിലെ അഡ്വ. വി.പി. നാസര്‍ ഉൾപ്പെടെ ആറ് ലീഗ് കൗൺസിലർമാർ സിറാജിനെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ സിറാജിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകാനുള്ള സാധ്യത ഏറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.