ജൂൺ 14 മുതൽ 16 വരെ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി

കോട്ട‍യം: സർക്കാർ വ്യാപാര മേഖലകൾക്ക് വരും ദിവസങ്ങളിൽ ഇളവുകൾ നൽകാനിരിക്കെ ചില സംഘടനകളുടെ കടയടപ്പ് അനവസരത്തിലുള്ളതും ജനജീവിതത്തെ ദുസ്സഹമാക്കുന്നതുമാണെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ല കമ്മിറ്റി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആവശ്യ സാധനങ്ങൾ ലഭിക്കാതെ സധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് കടയടപ്പ് സമരം കൊണ്ടു ഉണ്ടാകാൻ പോകുന്നത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനുനസരിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇളവുകൾ നൽകി വരുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാനും മരണസംഖ്യ കുറക്കുന്നതിനും സർക്കാർ സ്വീകരിച്ച നിയന്ത്രണങ്ങളോട് വ്യാപാരി വ്യവസായ സമിതി നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപാരികൾക്കും ജനങ്ങൾക്കും ദോഷകരമായ കടയടപ്പ് സമരം തള്ളികളയണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ല പ്രസിഡന്‍റ് ഔസേപ്പച്ചൻ തകടിയേൽ, ജില്ലാ സെക്രട്ടറി K.S മണി, ജില്ലാ ട്രഷറർ P.A അബ്ദുൾ സലിം എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Licensed businesses will be open from June 14 to 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.