കുമരകം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കാലങ്ങാലി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആൽബിൻ ജെയിംസിനെയാണ് (34) കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുമ്മനം അറുപറ സ്വദേശിയായ യുവാവിൽനിന്ന് കാനഡയില്‍ ഡ്രൈവിങ് ജോലി നല്‍കാമെന്ന് പറഞ്ഞ് 2021ലും 2022 ലുമായി മൂന്ന് ലക്ഷത്തിൽപരം രൂപ പലതവണകളിലായി വാങ്ങി.
തുടർന്ന് യുവാവിന്റെ വിസ ആപ്ലിക്കേഷൻ രേഖകൾ നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്,സുനില്‍, സി.പി.ഒ ഷൈജു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.