കോട്ടയം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. ഔദ്യോഗികാവശ്യങ്ങൾക്ക് സർവകലാശാല അറിയിപ്പനുസരിച്ച് എത്തുന്നവരെ മാത്രമേ കാമ്പസിൽ പ്രവേശിപ്പിക്കൂ. രേഖകൾ കാണിച്ച് പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷമേ അറിയിപ്പ് നൽകിയതനുസരിച്ച് എത്തുന്ന സന്ദർശകരെയും കാമ്പസിൽ പ്രവേശിപ്പിക്കൂ.
വിദ്യാർഥികളും പൊതുജനങ്ങളും സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം.
ഒറിജിനൽ ഡിഗ്രി, പ്രൊവിഷനൽ സർട്ടിഫിക്കറ്റുകൾ, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ജനുവിനസ് വെരിഫിക്കേഷൻ, ട്രാൻസ്‌ക്രിപ്റ്റ്, സെമസ്റ്റർവൈസ് ഗ്രേഡ് കാർഡ്, ഇക്വലൻസി, എലിജിബിലിറ്റി, മൈഗ്രേഷൻ, മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, കോഴ്‌സ് സർട്ടിഫിക്കറ്റ്, കണ്ടൊണേഷൻ, റീ അഡ്മിഷൻ, ഇൻറർകോളജ് ട്രാൻസ്ഫർ എന്നിവക്ക് സർവകലാശാല വെബ്‌സൈറ്റിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ, ഓൺലൈൻ സർട്ടിഫിക്കറ്റ് പോർട്ടൽ ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി ലഭ്യമല്ലാത്ത സേവനങ്ങൾക്ക് generaltapaladmn@mgu.ac.in, tapal1@mgu.ac.in ഇ-മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം.
സർവകലാശാലയിൽ ജീവനക്കാർ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. ബ്രേക് ദ ചെയിൻ കാമ്പയിെൻറ ഭാഗമായി സ്ഥാപിച്ച കിയോസ്‌കുകളിലെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കിയശേഷമേ ഓഫിസിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ. തെർമൽ സ്‌കാനർ ഉപയോഗിച്ച് ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധനയും ദിവസവും നടത്തുന്നുണ്ട്. മറ്റു സെക്ഷനുകൾ സന്ദർശിക്കുന്നതിന് ജീവനക്കാർക്ക് നിയന്ത്രണമുണ്ട്. അഭിമുഖങ്ങൾക്കും ഔദ്യോഗിക ഹിയറിങ്ങുകൾക്കും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലിഫ്റ്റിൽ ഒരേ സമയം നാലുപേരെയേ അനുവദിക്കൂ. സർവിസ് സംഘടനകൾ കോവിഡ് പ്രോട്ടോേകാൾ പാലിച്ചേ പ്രവർത്തനം നടത്താവൂ. മുൻകരുതലുകൾ സംബന്ധിച്ച് വിശദ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.