കോട്ടയം: മിമിക്രി കലാകാരെൻറ കൊലപാതകത്തിൽ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കോടതി. പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിനെ കാമുകിയും ഗുണ്ടസംഘവും ചേർന്ന് കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ സംഭവത്തിൽ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കോടതി. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി വി.ബി. സുജയമ്മയാണ് പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ഏഴിന് വിധിക്കുമെന്നും കോടതി അറിയിച്ചു.
2013 നവംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനുസമീപം നവീൻ ഹോം നഴ്സിങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി ഗോപാലശ്ശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം-31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24) സഹായത്തോടെ ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയി ഒളിപ്പിച്ചതായുമാണ് കേസ്. പാമ്പാടി കുന്നേൽപ്പാലത്തിനുസമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് സംഘം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ ഗിരിജ ബിജു കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.