കോട്ടയം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നഷ്ടത്തിലായ കോട്ടയം ഇൻറഗ്രേറ്റഡ് പവർ ലൂം ഇൻഡസ്ട്രിയൽ കോ-ഓപറേറ്റിവ് സൊസൈറ്റിക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ വാഗ്ദാനം.
സൊസൈറ്റി നിർമിക്കുന്ന മാസ്കിനുള്ള തുണികളും ബെഡ് ഷീറ്റുകളും സർക്കാർ ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും എടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന 'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയില്‍ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 2002ൽ അമയന്നൂരിൽ തുടങ്ങിയ സൊസൈറ്റിയിൽ 168 പവർലൂമുകളുണ്ട്. 60ഓളം തൊഴിലാളികളിൽ 85 ശതമാനവും വനിതകളാണ്.
കോവിഡ് രൂക്ഷമായതിനെത്തുടർന്ന് പുറത്തുനിന്നുള്ള ജോലികൾ മാത്രമാണ് ഇവിടെ നടന്നുവന്നിരുന്നത്. പ്രവർത്തന മൂലധനം ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകാന് കഴിയുന്നില്ല. വിപണി നഷ്ടമായ സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര പരിപാടിയിൽ പങ്കെടുത്ത് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തിയതെന്ന് സൊസൈറ്റി ചെയര്പേഴ്സെൻറ ചുമതല വഹിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബേബി പറഞ്ഞു.
കാരുണ്യ എൻറർപ്രൈസസിന് 11.89 ലക്ഷം സഹായം
നവസംരംഭകർക്കുള്ള സഹായം ലഭിക്കുന്നതിന് പാലാ ചേർപ്പുങ്കൽ കാരുണ്യ എൻറർപ്രൈസസ് സമര്‍പ്പിച്ച അപേക്ഷയില്‍ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയില്‍ തീര്‍പ്പായി. വ്യവസായ വകുപ്പിെൻറ എൻറർപ്രണർ സപ്പോർട്ട് സ്കീമിൽ നിക്ഷേപ സഹായമായി 11,89,052 രൂപ അനുവദിച്ചുകൊണ്ടുള്ള കത്ത് സ്ഥാപനത്തിെൻറ നിക്ഷേപകരിൽ ഒരാളായ റോയി ജോസഫിന് വ്യവസായ മന്ത്രി പി. രാജീവ് കൈമാറി.
മൂലധനത്തിെൻറ 20 ശതമാനമാണ് സബ്സിഡിയായി നൽകുന്നത്. 2018 ആഗസ്റ്റിലാണ് നിക്ഷേപ സഹായത്തിന് കാരുണ്യ എൻറർപ്രൈസസ് അപേക്ഷ നൽകിയത്. അന്ന് നോൺ വുവൺ കാരിബാഗുകൾ നിർമിക്കുന്ന സ്ഥാപനമായിരുന്നു. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സ്ഥാപനം പ്രതിസന്ധിയിലായി. യന്ത്രങ്ങൾ ചെറിയ തോതിൽ പരിഷ്കരിച്ച് സ്ഥാപനം ഒരു മാസത്തിനുശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചു. പേപ്പർ കാരി ബാഗുകൾ, സഞ്ചികള്‍, കോട്ടൺ കാരി ബാഗുകൾ, ഡിസ്പോസബിൾ സർജിക്കൽ മാസ്ക് എന്നിവയാണ് ഇപ്പോൾ ഇവിടെ നിർമിക്കുന്നത്. എട്ടു തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാലായി ചുരുങ്ങി. പ്രതിസന്ധിഘട്ടത്തില്‍ ലഭിച്ച സര്‍ക്കാര്‍ സഹായം വലിയ ആശ്വാസമാണെന്ന് റോയ് പറഞ്ഞു.
സതീഷിന് സബ്സിഡിയായി ലഭിച്ചത് 10.88 ലക്ഷം
'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വയലാ സ്വദേശി സതീഷ് അഗസ്റ്റിന് സബ്സിഡി ഇനത്തില്‍ ലഭിച്ചത് 10,88,774 രൂപ. രണ്ടു വർഷം മുമ്പാണ് സതീഷ് കടപ്ലാമറ്റം പഞ്ചായത്ത് ഒമ്പതാം വാർഡിൽ 'ക്ലെൻസോ ഹൈജീൻ സൊല്യൂഷൻസ്' എന്ന പേരിൽ ഡിറ്റർെജൻറ് കമ്പനി ആരംഭിച്ചത്. എൻറർപ്രണർ സപ്പോർട്ട് പദ്ധതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജില്ല വ്യവസായ കേന്ദ്രത്തിൽനിന്ന് സബ്സിഡി അനുവദിച്ചത്. സോപ്പ് പൊടി, ബാർ സോപ്പ്, ക്ലീനിങ് ലോഷൻസ്, ഡിഷ് വാഷ് ബാർ എന്നിവയാണ് സ്ഥാപനം പ്രധാനമായി ഉൽപാദിപ്പിക്കുന്നത്. 2500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ആറുപേരാണ് ജോലി ചെയ്യുന്നത്.
വ്യവസായ പ്രമുഖരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി
കോട്ടയം: ജില്ലയിലെ വ്യവസായ പ്രമുഖരുമായി വ്യവസായ മന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തി. കോട്ടയം വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വ്യവസായികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട മന്ത്രി നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അറിയിച്ചു.
വ്യവസായികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. വ്യവസായ പാര്‍ക്കുകളുടെ വികസനം ഉള്‍പ്പെടെ പദ്ധതികള്‍ പരിഗണനയിലാണ്. സ്ഥാപനങ്ങളില്‍ നിയമപരമായി നടത്തേണ്ട പരിശോധനകള്‍ ഏകീകരിക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. പ്ലാേൻറഷന്‍, ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വ്യവസായികള്‍ മുന്നോട്ടുെവച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യവും സന്നിഹിതരായിരുന്നു.
രവി ഡി.സി, മനോജ് ജോസഫ് (സാന്‍സ് ഫാര്‍മ), ടൈറ്റന് തോമസ് (കേളചന്ദ്ര ഗ്രൂപ്), എബ്രഹാം ജേക്കബ് (കാനം ലാറ്റക്സ്), സതീഷ് എബ്രഹാം(ലാറ്റക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്), ചെറിയാന് ഏലിയാസ് (എം.ആര്,എഫ്), ശിവപ്രസാദ് (കോണ്ടൂര് റിസോര്‍ട്സ്), ടി.ഒ. ഏലിയാസ്(വിന്‍ഡ്സര്‍ കാസില്‍), ബിജോയ് സോണി (വിശ്വാസ് ഫുഡ്സ്), ജേക്കബ് കെ.ജേക്കബ്(കലൂര്‍ ഇലക്ട്രിക്കല്‍സ്), വി.കെ. രാജീവ് (കുമരകം ലേക് റിസോര്‍ട്ട്), അജയ് ജോര്‍ജ് (ബിഫ), ജലാല്‍ (പെട്രോ കെമിക്കല്‍ മേഖലയുടെ പ്രതിനിധി) എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.