കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 54 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 467 കുടുംബങ്ങളിൽനിന്നുള്ള 1456 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെത്തുടർന്ന് കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച കൂടുതൽ ക്യാമ്പുകൾ തുറന്നത്. മീനച്ചിൽ താലൂക്ക് - 17, കാഞ്ഞിരപ്പള്ളി - നാല്, കോട്ടയം - 28, ചങ്ങനാശ്ശേരി- മൂന്ന്, വൈക്കം- രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
625 പുരുഷന്മാരും 604 സ്ത്രീകളും 227 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 662 പേരെയും മീനച്ചിലിൽ 474 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും ചങ്ങനാശ്ശേരിയിൽ 103 പേരെയും വൈക്കത്ത് 22 പേരെയുമാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്‍റെ സേവനവും, പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളുടെ ചുമതലക്ക് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.