കോവരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുള്ളതിനാൽ വേനല്‍ മഴയുടെ അളവ് ഗണ്യമായി കൂടുമെന്നാണ് നിഗമനം. വ്യാഴാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്ട്ടയം: പൊരിവെയിലിന് പിന്നാലെയെത്തിയ പെരുമഴയിൽ ‘ജലസമ്പുഷ്ടമായി’ ജില്ല. ന്യൂനമർദപ്പെയ്ത്തോടെ ജില്ലയിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ മഴ. കഴിഞ്ഞ ആഴ്ചവരെ വേനല്‍ മഴയുടെ അളവ് ജില്ലയില്‍ 17 ശതമാനം കുറവായിരുന്നെങ്കില്‍ ഇപ്പോഴിത് കൂടുതലിലേക്ക് മാറി. ബുധനാഴ്ചവരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ അധികമായി ലഭിച്ചത് 35.3 മില്ലിമീറ്റർ മഴയാണ്.
കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ സീസണിൽ 342.9 മില്ലീമീറ്റര്‍ മഴയാണ് പെയ്യേണ്ടത്.
എന്നാൽ, 378.2 മില്ലിമീറ്ററാണ് ചെയ്തിരിക്കുന്നത്, പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുള്ളതിനാൽ വേനല്‍ മഴയുടെ അളവ് ഗണ്യമായി കൂടുമെന്നാണ് നിഗമനം. വ്യാഴാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ തൊട്ടുമുമ്പത്തെ ദിനത്തെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞെങ്കിലും എല്ലാ ഭാഗങ്ങളിലും നേരിയ തോതിൽ മഴ ലഭിച്ചു.
കോട്ടയത്താണ് കൂടുതൽ -10 മില്ലിമീറ്റർ. കുമരകം -ഒമ്പത്, പൂഞ്ഞാർ -മൂന്ന്, വടവാതൂർ -ആറ്, വൈക്കം -ഒമ്പത് എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ അളവ്. ചൊവ്വാഴ്ച വലിയതോതിൽ ജില്ലയിൽ മഴ ലഭിച്ചിരുന്നു. രാവിലെവരെയുള്ള കണക്കനുസരിച്ച് 225.8 മില്ലിമീറ്റർ വേനൽമഴയാണ് പെയ്തിറങ്ങിയത്.
ഈരാറ്റുപേട്ട -40.2, മുണ്ടക്കയം -26.6, തീക്കോയി -59, കോഴ -55.2, കോട്ടയം -16.8, പാമ്പാടി -11.8, കാഞ്ഞിരപ്പള്ളി -16.2 എന്നിങ്ങനെയായിരുന്നു ചൊവ്വാഴ്ച പുലർച്ചയുള്ള 24 മണിക്കൂറിൽ ചെയ്തിറങ്ങിയത്.
പെരുമഴയിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വറ്റിക്കിടന്ന മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നു. ജില്ല ഹൈഡ്രോളജി വകുപ്പിന്റെ കണക്കുപ്രകാരം അഞ്ചുദിവസം കൊണ്ടാണ് ജലനിരപ്പിലെ മാറ്റം.
മഴ തുടരുമെന്ന മുന്നറിയിപ്പ് മലയോരമേഖലകളിൽ ഭീതി നിറക്കുന്നുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയാണ് ഇവരെ ഭയപ്പെടുത്തുന്നത്. ഒപ്പം മണ്ണിടിച്ചിലും. മുൻ കാലങ്ങളിൽ കൂടുതൽ ദുരിതം പെയ്ത പ്രദേശങ്ങളിൽ കാര്യമായ മുന്നൊരുക്കം നടന്നില്ല.
മഴക്കെടുതിയിൽ നശിച്ച സ്ഥലങ്ങളുടെ പുനരുദ്ധാരണവും പൂർത്തിയായില്ല. പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറക്കാൻ തോടുകളുടെ ആഴം കൂട്ടണമെന്നാണ് ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.