പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടിയുടെ പ്രാഥമിക അനുമതി

മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി പൂ​ഞ്ഞാ​ർ ടൂ​റി​സം സ​ർ​ക്യൂ​ട്ട് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ൽ​നി​ന്ന്​ പ്രാ​ഥ​മി​ക അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ അ​റി​യി​ച്ചു. 10 കോ​ടി​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

ഇ​തി​നാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​ന് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ പി​താ​വ​ടി​യ​ൻ ആ​ൻ​ഡ് പാ​ർ​ട്ണേ​ഴ്സ് എ​ന്ന ആ​ർ​ക്കി​ടെ​ക്ട് സ്ഥാ​പ​ന​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം ഘ​ട്ട​മാ​യി പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വ​രു​ന്ന വാ​ഗ​മ​ണ്ണി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ, കോ​ലാ​ഹ​ല​മേ​ട്, ത​ങ്ങ​ൾ​പാ​റ, മു​രു​ക​ൻ​മ​ല, കു​രി​ശു​മ​ല, കാ​രി​കാ​ട്, മു​തു​കോ​ര​മ​ല, മ​ല​മേ​ൽ-​നാ​ടു​നോ​ക്കി, അ​രു​വി​ക്ക​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം, മാ​ർ​മ​ല അ​രു​വി, വേ​ങ്ങ​ത്താ​നം അ​രു​വി, ച​ക്കി​പ്പാ​റ, കൈ​പ്പ​ള്ളി-​ക​ള​ത്വ, മു​ത്ത​ന​ള്ള്, ഊ​ട്ടു​പാ​റ, ച​ട്ട​മ്പി-​പെ​രു​വം​ചി​റ, കോ​ട്ട​ത്താ​വ​ളം എ​ന്നീ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. അ​ഡ്വ​ഞ്ച​ർ ടൂ​റി​സ​വും ഫാം ​ടൂ​റി​സ​വും പ്ര​കൃ​തി​ര​മ​ണീ​യ​ത ആ​സ്വ​ദി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും റോ​പ്​​വേ, കേ​ബി​ൾ കാ​ർ, റോ​ക്ക് ഗാ​ർ​ഡ​ൻ, ഫ്ല​വ​ർ ഗാ​ർ​ഡ​ൻ, ബ​ഞ്ചി ജ​മ്പി​ങ് തു​ട​ങ്ങി ടൂ​റി​സം രം​ഗ​ത്തെ ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ളും കൂ​ട്ടി​യോ​ജി​പ്പി​ച്ചു​ള്ള ടൂ​റി​സം സ​ർ​ക്യൂ​ട്ടാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റി​ൽ സ​മ​ർ​പ്പി​ച്ച് അം​ഗീ​കാ​ര​വും റ​വ​ന്യൂ വ​കു​പ്പി​ന്റെ അ​നു​മ​തി​യും ല​ഭ്യ​മാ​ക്കി സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രൈ​വ​റ്റ് പ​ബ്ലി​ക് പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ മോ​ഡ​ലി​ൽ പൂ​ഞ്ഞാ​ർ ടൂ​റി​സം സ​ർ​ക്യൂ​ട്ട് ന​ട​പ്പാ​ക്കു​മെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - 10 crore initial approval for Poonjar tourism circuit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.