കോട്ടയം: മുസ്ലിംലീഗിൽ സ്ത്രീകൾ അവഗണനയും വിവേചനവും നേരിടുന്നതായി വനിതലീഗ് നേതാക്കൾ. ജില്ല ജന. സെക്രട്ടറി കെ.െക. ബേനസീർ, വൈസ് പ്രസിഡൻറ് ഷജില ഷരീഫ് എന്നിവർ രാജിവെച്ച് ഐ.എൻ.എല്ലിൽ ചേർന്നു. സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് കടന്നുവരാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് ബേനസീർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലടക്കം വനിതകൾ മത്സരിച്ചിരുന്നു. ഇവർക്ക് പിന്തുണ നൽകുന്നതിനുപകരം വേറെ ആളുകളെ നിർത്തി തോൽപിക്കാനാണ് ശ്രമിച്ചത്. പാർട്ടിയിൽ സ്ത്രീശാക്തീകരണം എന്ന അജണ്ട നാമമാത്രമാണ്.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്ന് കൂടുതൽ ഭാരവാഹികൾ അടുത്ത ദിവസങ്ങളിൽ പാർട്ടി വിടും. മറ്റ് ജില്ലകളിൽനിന്ന് സംസ്ഥാന നേതാക്കളടക്കം പുറത്തുവരുമെന്നും ബേനസീർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഷെജില ഷരീഫും പങ്കെടുത്തു.
വനിത ലീഗ് കോട്ടയം ജില്ല പ്രസിഡൻറ് മുഹമ്മദ ബീഗം രാജിെവച്ചു. മുസ്ലിംലീഗിൽ സ്ത്രീകൾ കടുത്ത അവഗണനയും വിവേചനവും നേരിടുന്നതായി ആരോപിച്ച് ജില്ല ജനറൽ സെക്രട്ടറി കെ.െക. ബേനസീർ, വൈസ് പ്രസിഡൻറ് ഷെജില ഷെരീഫ് എന്നിവർ രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡൻറിെൻറ രാജിക്കത്ത് പുറത്തുവന്നത്.
എന്നാൽ, രാജിക്ക് കാരണം എന്താണെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡൻറിന് അയച്ച കത്തിൽ മുഹമ്മദ ബീഗം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.