കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 50 കുടുംബങ്ങളിലെ 140 പേരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി- അഞ്ച്, മീനച്ചിൽ- നാല് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവ. യു.പി സ്‌കൂൾ (രണ്ട് കുടുംബം, 11 പേർ), മൂന്നിലവ് എരുമപ്ര പള്ളി ഓഡിറ്റോറിയം (അഞ്ച് കുടുംബം, 19 പേർ), തീക്കോയി സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയം (ഒരു കുടുംബം, നാലുപേർ), തലനാട് അടുക്കം ഗവ. എച്ച്.എസ്.എസ് (ആറ് കുടുംബം, ഏഴുപേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്. കാഞ്ഞിരപ്പള്ളി താലൂക്കിൽ കെ.എം.ജെ പബ്ലിക് സ്‌കൂൾ (16 കുടുംബം, 37 പേർ),
കൂട്ടിക്കൽ ജെ.ജെ മർഫി സ്‌കൂൾ (11 കുടുംബം, 39 പേർ), കൂട്ടിക്കൽ പ്ലാപ്പള്ളി ഗവ. എൽ.പി സ്‌കൂൾ (ആറ് കുടുംബം, 17 പേർ), കൂട്ടിക്കൽ കാവാലി പാരിഷ് ഹാൾ (രണ്ട് കുടുംബം, ആറുപേർ), ചെറുവള്ളി ഗവ. എൽ.പി.എസ് (ഒരു കുടുംബം, അഞ്ചുപേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.