ജ​ബി​ന്‍  മ​നു

വീട്ടമ്മയെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

പാ​ലാ: വീ​ട്ട​മ്മ​യെ​യും ഭ​ർ​ത്താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൂ​വ​ര​ണി ഉ​പ്പു​വീ​ട്ടി​ൽ ജ​ബി​ന്‍ (28), പെ​രു​വ​ന്താ​നം പാ​ലൂ​ർ​കാ​വ് മ​ണ്ണാ​ശ്ശേ​രി​യി​ൽ വീ​ട്ടി​ൽ മ​നു കെ. ​ബാ​ബു (28) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​വ​ര​ണി ച​ര​ള​യി​ൽ ത​ട്ടു​ക​ട ന​ട​ത്തി​വ​ന്നി​രു​ന്ന വീ​ട്ട​മ്മ​യെ​യാ​ണ്​ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റു. ഇ​വ​ർ​ക്ക് വീ​ട്ട​മ്മ​യോ​ട് മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​വ​ർ ക​ട​യി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി ടോം​സ​ൺ, എ.​എ​സ്.​ഐ സ​ജീ​വ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ഖി​ലേ​ഷ്, സി.​എം. അ​രു​ൺ, റെ​നീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempt to kill housewife and husband-Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.