പാലാ: പാലാ ബ്ലഡ് ഫോറത്തിെൻറയും ജനമൈത്രി പെലീസിെൻറയും നേതൃത്വത്തിൽ കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കാൻ വാക്സിനുമുമ്പ് രക്തദാനം ചലഞ്ച് ഏറ്റെടുത്ത് യുവജനങ്ങൾ. ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ വാക്സിനു മുമ്പ് രക്തദാനം പരിപാടിക്ക് തുടക്കമായി. പാലാ കിസ്കോ-മരിയൻ ബ്ലഡ് ബാങ്കിൽ അരുവിക്കുഴി പുലുമ്പേൽ തകിടിയിൽ വീട്ടിലെ സഹോദരങ്ങളായ കെവിെൻറയും കെൽവിെൻറയും രക്തദാനത്തോടെ ആരംഭിച്ചു. വരും ദിവസങ്ങളിലും ക്യാമ്പുകൾ തുടരും.
നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. ആക്സിഡൻറ് കേസിലും ബൈപാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന രോഗികളുടെ ബന്ധുക്കൾ രക്തത്തിനുവേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഇപ്പോൾ. കോവിഡുമൂലം ഒരുവർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതി വളരെ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത്.
കഴിഞ്ഞ 12 വർഷത്തിലധികമായി ജനമൈത്രി പോലീസിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പാലാ ബ്ലഡ് ഫോറം. ഈ കാലമത്രയും തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
കോവിഡ് വാക്സിൻ സ്വീകരിച്ച് 28 ദിവസം കഴിഞ്ഞശേഷം മാത്രമേ രക്തമെടുക്കാൻ കഴിയൂ എന്നത് വലിയ ആശങ്കയാണ് സൃഷ്ടിത്.
18 വയസ്സ് കഴിഞ്ഞവർക്കു കൂടി കോവിഡ് വാക്സിൻ ലഭ്യമാകാനിരിക്കെ, രക്തദാനത്തിെൻറ പ്രധാന കണ്ണികളായ യുവാക്കളുടെ ഇടപെടൽ ഈ രംഗത്തുനിന്ന് കുറെ കാലത്തേക്ക് മാറിനിൽക്കേണ്ട സാഹചര്യത്തെ എങ്ങനെ തരണംചെയ്യാൻ പറ്റും എന്ന ആശങ്കയിലാണെല്ലാവരും.
ഓക്സിജൻ ലഭിക്കാതെ മരണപ്പെടുന്നവരെപ്പോലെ, രക്തം ലഭിക്കാതെ രോഗികൾ മരണത്തിന് കീഴടങ്ങേണ്ടിവരുന്ന അവസ്ഥ വരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു.
രക്തം ദാനം ചെയ്യുവാൻ തയാറായിട്ടുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും യാത്രസൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 9447043388, 7907173944 എന്നീ നമ്പരിൽ ബന്ധപ്പെടാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.