പാലാ: നഗരത്തിലും പരിസരപ്രദേശങ്ങളിലും ന്യൂജനറേഷന് ബൈക്കുമായി അഭ്യാസത്തിനിറങ്ങുന്ന കൗമാരക്കാരെയും യുവാക്കളെയും പിടികൂടുന്നതിന് പാലാ പൊലീസ് ആവിഷ്കരിച്ച 'ഓപറേഷന് വീലി' യുടെ ആദ്യദിനത്തില്‍ പരിശോധിച്ചത് 252 ഇരുചക്ര വാഹനങ്ങൾ. 118 ഇരുചക്രവാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. അഞ്ച് പഞ്ചായത്ത് പരിധിയിലും പാലാ മുനിസിപ്പാലിറ്റി പരിധിയിലുമായിരുന്നു പരിശോധന. 90പേര് പിഴയടച്ചു.
ഒരു രേഖയുമില്ലാത്ത ഒരു ബൈക്ക് പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് നീക്കി. അമിതവേഗതയില്‍ വാഹനമോടിച്ച അഞ്ചുപേര്‍ക്കെതിരെയും ഹെല്‍മറ്റില്ലാതെ വന്ന 12പേര്‍ക്കെതിരെയും പെറ്റിക്കേസെടുത്തു.
പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷന് വീലിയില്‍ പാലാ ട്രാഫിക് എസ്.ഐ. ജോര്‍ജ് ജോസഫ്, പ്രിന്‍സിപ്പല്‍ എസ്.ഐ. എം.ഡി. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
2022 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 19 വരെ പാലാ പൊലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം 37 വാഹനാപകടങ്ങളാണ് ഉണ്ടായത്. നാലുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 37 വാഹനാപകടങ്ങളില്‍ 34 എണ്ണവും ഇരുചക്രവാഹനങ്ങളായിരുന്നു. 22പേര്‍ക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് പാലാ ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം ഓപറേഷന് വീലി പദ്ധതി തയാറാക്കിയത്. വരുംദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.