പാലാ: സ്വന്തമായി ഒരു വീട് അവർക്ക് സ്വപ്നം മാത്രമായിരുന്നു. അമ്മ സിനിയും മക്കളായ അഞ്ജന, ആതിര എന്നീ വിദ്യാർഥികളായ പെൺകുട്ടികളും വാടകവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മാറാൻ ഇനി കുറച്ചു കാലംകൂടി.
ഈ കുടുംബത്തിന്റെ ദയനീയസ്ഥിതി സിനിയുടെ സുഹൃത്തുക്കൾ മാണി സി. കാപ്പൻ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് വഴിത്തിരിവുണ്ടായത്. എന്നാലും ഇനിയും സുമനസ്സുകളുടെ പിന്തുണ ഉണ്ടായാൽ മാത്രമേ സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാകൂ.
കുടുംബത്തിന്റെ കഷ്ടത മനസ്സിലാക്കിയ എം.എൽ.എ, ചെറിയാൻ കാപ്പൻ മെമ്മോറിയൽ ട്രസ്റ്റിന് അവരുടെ അപേക്ഷ കൈമാറി. ട്രസ്റ്റ് സൗജന്യമായി മൂന്ന് സെന്റ് സ്ഥലം അനുവദിക്കുകയും രജിസ്ട്രേഷൻ ഉൾപ്പെടെ ചെലവുകൾ ആനിത്തോട്ടം ജോർജുകുട്ടി വഹിക്കുകയും ചെയ്തു.
തുടർന്ന് വീട് നിർമാണത്തിന് എം.എൽ.എ ശിപാർശ ചെയ്തത് പ്രകാരം കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനിൽനിന്ന് നാല് ലക്ഷം രൂപയും മലബാർ ഗോൾഡ് ഭവനപൂർത്തീകരണ പദ്ധതിപ്രകാരം 50,000 രൂപയും ലഭിച്ചു. ലഭിച്ച തുകകൊണ്ട് വീടിന്റെ വാർക്ക വരയുള്ള പണി പൂർത്തീകരിച്ചു.
വാതിൽ, ജനൽ മറ്റ് ആവശ്യഘടകങ്ങൾ ഉൾപ്പെടെ പൂർത്തീകരണത്തിന് സുമനസ്സുകളുടെ സഹകരണം ഇനിയും ഉണ്ടായേ തീരൂ. എങ്കിൽ മാത്രമേ സിനിക്ക് വീടെന്ന എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.