പാലാ: കെ.എസ്.ഇ.ബി വർക്കർ ആത്മഹത്യശ്രമം നടത്തിയ സംഭവത്തിൽ ആരോപണവിധേയനായ പാലാ ഡിവിഷൻ എക്സി. എൻജിനീയർ എസ്. ബാബുജാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സ്ഥലംമാറ്റം ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ മരങ്ങാട്ടുപിള്ളി സെക്ഷനിലെ വർക്കറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് മുഖത്തടിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ ആറിന് പാലാ ഡിവിഷൻ ഓഫിസിലായിരുന്നു സംഭവം.
ഇതേതുടർന്ന് രാത്രി ഓഫിസ് വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച വർക്കറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻജിനീയർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.