വീട്ടുമുറ്റത്ത് പ്രതിമ സ്ഥാപിച്ച് ഗാന്ധിജിക്ക് ആദരവ്

പാലാ: മഹാത്മാഗാന്ധിയുടെ കേരള സന്ദർശനത്തി​െൻറ നൂറാം വാർഷികത്തിലെ ഗാന്ധിജയന്തി ദിനത്തിൽ വീട്ടുമുറ്റത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ച്​ ആദരവ്. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് വീട്ടുമുറ്റത്ത് പ്രതിമ സ്ഥാപിച്ചത്. മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിലാണ് റോഡിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കുന്നത്.

ശിൽപി മാവേലിക്കര സ്വദേശി ഡോ. ബിജു ജോസഫാണ്​ ഗാന്ധിജിയുടെ പ്രതിമ സൗജന്യമായി നിർമിച്ചത്. അർധകായ പ്രതിമക്ക്​ മൂന്നടി ഉയരമുണ്ട്. ഇതോടൊപ്പം സബർമതിയിലെ മണ്ണും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠം ഉൾപ്പെടെയുള്ളവ വിവിധയാളുകൾ സംഭാവന ചെയ്ത്​ ശ്രമദാനമായിട്ടാണ് പണി പൂർത്തീകരിച്ചത്. കൊച്ചിടപ്പാടിയിൽ സ്ഥാപിച്ച അർധകായ പ്രതിമ വെള്ളിയാഴ്​ച വൈകീട്ട്​ നാലിന് മാണി സി. കാപ്പൻ എം.എൽ.എ അനാവരണം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.