പാലാ: റോഡില്‍ ബോധരഹിതനായി കിടന്നയാളുടെ മൂന്നുപവന്‍ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിനീഷാണ് (23) പിടിയിലായത്.
കഴിഞ്ഞ ദിവസം ഇയാളുടെ സഹോദരന്‍ വിഷ്ണു ഉൾപ്പെടെ മൂന്നുപേര്‍ പിടിയിലായിരുന്നു. ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖ അസിസ്റ്റൻറ് മാനേജര്‍ അന്തീനാട് ഓലിയ്ക്കല്‍ മനു സ്‌കറിയയുടെ (35) മാലയും ഫോണുമാണ് കവര്‍ന്നത്.
19ന് പുലര്‍ച്ച 12.30ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. ആശുപത്രിയിലേക്ക് അർധരാത്രി ബൈക്കില്‍ പോകുമ്പോള്‍ മനു സ്‌കറിയ ബോധരഹിതനായി റോഡിൽ വീഴുകയായിരുന്നു.
മൂന്നാറിലേക്ക് പോകുകയായിരുന്ന പ്രതികൾ ഇതിനിടെ വഴിയരികിൽ വീണുകിടക്കുന്ന മനുവിെൻറ മാലയടക്കം കവരുകയായിരുന്നു. അരമണിക്കൂറിനുശേഷം ബോധം വന്നപ്പോൾ മാലയും മൊബൈലും നഷ്ടെപ്പട്ടതായി മനസ്സിലാക്കിയ മനു പാലാ പൊലീസിൽ പരാതി നൽകി.
പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. അടിമാലിയില്‍നിന്നാണ് പാലാ എസ്.എച്ച്.ഒ അനൂപ് ജോസും സംഘവും വിനീഷിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.