പാലാ: വീട്ടുടമയുടെ മരണം ബാങ്കിന്റെ ജപ്തി ഭീഷണിയും നിരന്തരമുള്ള മാനസിക പീഡനവും മൂലമെന്ന് പരാതി. പാലാ പ്രവിത്താനം വെള്ളിയേപ്പള്ളി മാത്യു മൈക്കിളിന്റെ (മാമച്ചന് -73) മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ ആനി മാത്യു പാലാ പൊലീസില്‍ പരാതിനല്‍കിയത്. കഴിഞ്ഞദിവസം വീടിന് സമീപത്തെ സ്ഥലത്താണ് മാമച്ചന് കുഴഞ്ഞുവീണ് മരിച്ചത്.
ദേശസാത്കൃത ബാങ്കിന്റെ കോട്ടയം റീജനല്‍ ഓഫിസില്‍നിന്ന് സ്ഥിരമായി വിളിച്ച് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. മാമച്ചന്റെ ഉടമസ്ഥതയിൽ മൂന്നാറിലുണ്ടായിരുന്ന കെട്ടിടം അടുത്തിടെ ലേലംചെയ്തിരുന്നു. ഭര്‍ത്താവുമായി ഈ കെട്ടിടം വാങ്ങാൻ കരാറിൽ ഏർപ്പെട്ടയാൾ തന്നെയാണ് ലേലം കൊണ്ടതെന്നും പകുതി വിലയ്ക്കാണ് ലേലം പിടിച്ചതെന്നും പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.