പാലാ: എൽ.ഡി.എഫ് സർക്കാറിെൻറ വികസന പദ്ധതികളും കരുതലും വിശദീകരിക്കുന്നതിന് എൽ.ഡി.എഫ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തിലും പാലാ നഗരസഭയിലും കാൽനട പ്രചാരണ പരിപാടി നടത്തും.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നേതൃത്വം നൽകും. ഞായറാഴ്ച മുതൽ 27 വരെയാണ് പദയാത്ര. ഞായറാഴ്ച ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലും 22ന് മുത്തോലി, കരൂർ, 23ന് മൂന്നിലവ്, മേലുകാവ്, 24ന് രാമപുരം, പാലാ നഗരസഭ, 25ന് കൊഴുവനാൽ, കടനാട്, 27ന് എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലും 'ജനകീയം' പദയാത്ര നടക്കും.
21ന് ഒമ്പതിന് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് ആശുപത്രി ജങ്ഷനിൽ ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.