പ്രദീപ് കൃഷ്ണൻ

കടകളിൽ നിന്ന്​ മാത്രം മോഷ്​ടിക്കുന്ന കടയുണ്ണി ഒടുവിൽ പിടിയിൽ

പാലാ: കടകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇടുക്കി വെള്ളിയാമറ്റം പാലോന്നില്‍ കടയുണ്ണി എന്ന പ്രദീപ് കൃഷ്ണനെ (30) പാലാ ​െപാലീസ്​ ഇൻസ്​പെക്​ടർ അനൂപ് ജോസും സംഘവും പിടികൂടി.

കൊല്ലപ്പള്ളി ടൗണില്‍ പാലത്തിനോട് ചേര്‍ന്ന അന്തീനാട് കുന്നുംപുറത്ത് കെ.എഫ്. ജോസി​െൻറ മരിയ സ്​റ്റോഴ്‌സിലാണ് രണ്ടിന് രാത്രി മോഷണം നടന്നത്.

ഈ കടയില്‍നിന്ന്​ ലഭിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് കോട്ടയം, തൊടുപുഴ എന്നിവിടങ്ങളില്‍നിന്നായി പ്രദീപ് തുക പിന്‍വലിച്ചിരുന്നു. ഇതി​െൻറ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അടച്ചിട്ട കടകള്‍ തുറന്ന് മാത്രം മോഷണം നടത്തുന്ന ഇയാള്‍ മോഷണ സമയത്തും എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്ന സമയത്തും മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല.

സമാന രീതിയില്‍ മോഷണം നടത്തുന്ന 200ഓളം പേരുടെ ചിത്രങ്ങള്‍ വിശദമായി പരിശോധിച്ച അന്വേഷണസംഘം ഒടുവില്‍ പ്രദീപ് കൃഷ്ണനിലേക്ക് എത്തുകയായിരുന്നു. ഇടുക്കി, കാഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ, അയര്‍ക്കുന്നം സ്​റ്റേഷനുകളിലായി 15 ഓളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

മൂന്നുമാസം മുമ്പായിരുന്നു അയര്‍ക്കുന്നത്തെ മോഷണം. എസ്‌.ഐമാരായ തോമസ് സേവ്യര്‍, അനില്‍ കുമാര്‍, പൊലീസുകാരായ ഷെറിന്‍ സ്​റ്റീഫന്‍, അരുണ്‍ ചന്ദ് എന്നിവര്‍ ചേര്‍ന്ന് തൊടുപുഴ ഭാഗത്തുനിന്നാണ് കസ്​റ്റഡിയിലെടുത്തത്. പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലയച്ചു.k

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.