പാലാ: കെ.എം. മാണി സ്വന്തം പ്രത്യയശാസ്ത്രം രൂപവത്കരിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കെ.എം. മാണി ഫൗണ്ടേഷെൻറയും യൂത്ത് ഫ്രണ്ടിെൻറയും ആഭിമുഖ്യത്തില്‍ പാലായില്‍ സ്ഥാപിച്ച കെ.എം. മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണി ഒരു പാഠശാലയായിരുന്നു. അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായിരുന്നു. അതായിരുന്നു കെ.എം. മാണിയെ സവിശേഷ വ്യക്തിയാക്കിയത്.
വിനയമായിരുന്നു അദ്ദേഹത്തിെൻറ പ്രാഥമികമൂല്യം. രാഷ്ട്രീയ ജീവിതത്തില്‍ കെ.എം. മാണി സഹിഷ്ണുത പാലിച്ചു. അധികാരം ജനങ്ങള്‍ക്കുവേണ്ടിയും ജനങ്ങളോടൊപ്പവുംനിന്ന് പ്രയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
ജോസ് കെ. മാണി, എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, എന്‍. ജയരാജ്, നഗരസഭാധ്യക്ഷന്‍ ആേൻറാ ജോസ്, വി.എന്‍. വാസവന്, വി.ജെ. പാപ്പു, ജോസ് ടോം, സി.പി. ചന്ദ്രന് നായര്‍, പി.ജി. അനില്‍കുമാര്‍, സാജന് തൊടുക, ബിജു കുന്നേപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.