ഹ​രി​കൃ​ഷ്ണ​ൻ

യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ

പാലാ: വിവാഹവാഗ്ദാനം നൽകി മൂന്നുവർഷം ഒരുമിച്ച് ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ. അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (35) എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. എം.എസ്സി ബിരുദധാരിയായ പീരുമേട് സ്വദേശിനി ഭർത്താവുമായുള്ള പൊരുത്തക്കേടുകൾമൂലം പിരിഞ്ഞ് താമസിക്കവേ ഹരികൃഷ്ണനുമായി അടുപ്പത്തിലായി.

2018 മുതൽ ഇവർ ഒരുമിച്ചാണ് താമസിക്കുകയാണ്. യുവതി ഒമ്പതുമാസം ഗർഭിണി ആയിരിക്കെ പ്രതി കൊല്ലത്ത് നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിനിടെ യുവതി പ്രസവിച്ചതിനുശേഷം പ്രതി ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.

ഇതോടെ സി.ഡബ്ല്യു.സിയിൽ പരാതി നൽകിയ യുവതി ആശ്രമത്തിൽ താമസിച്ചു. അവിടെനിന്ന് വീണ്ടും വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പീഡനം തുടർന്നതോടെ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകിയിരുന്നു.

ഇതിനിടെ ഈ മാസം മൂന്നാം തീയതി താൻ വിവാഹം ചെയ്തുകൊള്ളാമെന്ന് യുവതിക്ക് വക്കീൽ നോട്ടീസ് അയച്ചു. തുടർന്ന് കൊഴുവനാൽ സബ് രജിസ്ട്രാർ ഓഫിസിൽ യുവതിയെത്തിയെങ്കിലും ഹരികൃഷ്ണൻ എത്തിയില്ല. ഇതോടെ പൊലീസ് പിടികൂടുകയായിരുന്നു.

Tags:    
News Summary - Man arrested for abandoning woman and baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.