പാലാ: സത്യപ്രതിജ്ഞക്ക് പിന്നാലെ മാണി സി. കാപ്പന് മോൻസ് ജോസഫ് വക സമ്മാനം. െബനഡിക്ട് 16ാമൻ മാർപ്പാപ്പ ആശീർവദിച്ച് നൽകിയ മംഗളപത്രമാണ് മോൻസ് ജോസഫ് എം.എൽ.എ കൈമാറിയത്. സത്യപ്രതിജ്ഞദിവസം കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം എന്ന നിലയിലാണ് മാണി സി. കാപ്പന് മാർപ്പാപ്പയുടെ മംഗളപത്രം നൽകിയതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
2008 ഒക്ടോബർ 12ന് വത്തിക്കാനിൽ നടന്ന അൽഫോൻസാമ്മയുടെ വിശുദ്ധപ്രഖ്യാപനച്ചടങ്ങിന് കേരള പ്രതിനിധി സംഘത്തെ നയിച്ചത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന അഡ്വ. മോൻസ് ജോസഫായിരുന്നു.
കേരള സംഘത്തിൽ മുൻ ധനമന്ത്രി കെ.എം. മാണി, മുൻ ഗവർണർ എം.എം. ജേക്കബ്, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മാണി സി. കാപ്പൻ, കെ.സി. ജോസഫ്, പി.സി. ജോർജ്, ഡോ. സിറിയക് തോമസ് തുടങ്ങിയവരെല്ലാം ഉൾപ്പെട്ടിരുന്നു. വത്തിക്കാനിൽ എത്തിയ പ്രതിനിധി സംഘാംഗങ്ങൾക്ക് െബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ മംഗളപത്രം പിന്നീട് അയച്ചുകൊടുക്കുകയായിരുന്നു. ടീം ലീഡറായിരുന്ന മോൻസ് ജോസഫിെൻറ പേരിലായിരുന്നു ഇത് ലഭിച്ചത്.
2008ൽതന്നെ വത്തിക്കാനിൽനിന്ന് മംഗളപത്രം ലഭിച്ചെങ്കിലും വിവിധ സാഹചര്യങ്ങൾമൂലം മാണി സി. കാപ്പന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. 13 വർഷം വീട്ടിൽ സൂക്ഷിച്ചുെവച്ചിരുന്ന മോൻസിെൻറ ഭാര്യ സോണിയയാണ് തിളക്കമാർന്ന വിജയത്തിനുള്ള സമ്മാനമായി മാർപ്പാപ്പയുടെ മംഗളപത്രം മാണി സി. കാപ്പന് കൊടുക്കാൻ ഓർമപ്പെടുത്തിയത്.
നിയമസഭയിൽവെച്ച് മാണി സി. കാപ്പന് കൈമാറി. തൊട്ടുപിന്നാലെ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും അഭിനന്ദനവുമായി എത്തി. വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഇക്കാര്യം സത്യപ്രതിജ്ഞ ദിവസം ലഭിച്ചതിൽ ഇരട്ടി മധുരമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.