പാലാ: യു.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. യു.ഡി.എഫ് നേതാക്കൾക്കൊപ്പം വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വ്യക്തികളെ നേരിൽകണ്ട് വോട്ടുകൾ അഭ്യർഥിക്കുകയുമാണ് കാപ്പൻ.
ഇതോടൊപ്പം ജനസമക്ഷം വികസന സൗഹൃദസദസ്സുകൾ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും പുരോഗമിക്കുന്നു. മണ്ഡലത്തിൽ ചുവരെഴുത്തുകളും ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്. മാണി സി.കാപ്പെൻറ നേതൃത്വത്തിൽ പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് പ്രധാനമായും യു.ഡി.എഫ് ഉയർത്തുന്നത്.
പാലാ: ദുരിതകാലത്തടക്കം പതിറ്റാണ്ടുകൾ ഒപ്പമുണ്ടായിരുന്ന മാണി സി.കാപ്പനോട് ഇടതുമുന്നണി നേതൃത്വം രാഷ്ട്രീയ വഞ്ചന കാട്ടിയതായി നാഷനലിസ്റ്റ് കോൺഗ്രസ് കേരള കുറ്റപ്പെടുത്തി.
മുന്നണി പ്രവർത്തകരുടെ വികാരത്തിനെതിരായ നിലപാടെടുത്ത് വഞ്ചിക്കുകയായിരുന്നു. തോറ്റ കക്ഷിക്ക് ജയിച്ച കക്ഷിയുടെ സീറ്റ് പിടിച്ചെടുത്തുനൽകിയത് അനീതിയാണ്. മുന്നണിയുടെ ചരിത്രത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ജയസാധ്യത ഇല്ലാതിരുന്ന കാലത്തുപോലും മൂന്നുതവണ മുന്നണിക്കുവേണ്ടി മത്സരിച്ചുതോറ്റ മാണി സി.കാപ്പനോട് അനീതി ചെയ്തു. കാലാവധി പൂർത്തിയാക്കാതെ എം.പിസ്ഥാനം രാജിെച്ചയാളെ സ്ഥാനാർഥിയാക്കുന്നതിലെ ധാർമികത കേരള കോൺഗ്രസ് വിശദീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജോഷി പുതുമന അധ്യക്ഷതവഹിച്ചു. എം.പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, ടോം നല്ലനിരപ്പേൽ, റോയി നാടുകാണി, ബീന രാധാകൃഷ്ണൻ, ജ്യോതിലക്ഷ്മി ചക്കാലക്കൽ, രാജലക്ഷ്മി എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.