കോട്ടയം: ലോകപ്രശസ്ത എഡ്യൂ-ഡ്രാമ അക്കാദമി ഹെലൻ ഒ ഗ്രേഡി ഇന്‍റർനാഷണൽ ഷേക്സ്പിയർ നാടക കഥാപാത്രങ്ങളെ ആധാരമാക്കി നടത്തിയ 'The battle of the bard' മത്സരത്തിലെ ആത്മഗതം വിഭാഗത്തിൽ മരിയറ്റ ഡി കാപ്പന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം.
ഷേക്സ്പിയറുടെ പ്രശസ്ത വില്ലൻ കഥാപാത്രമായ റിച്ചാർഡിനെ അവതരിപ്പിച്ചാണ് എറണാകുളം സെന്‍റ് ജോസഫ് ബി.എഡ് കോളേജ് ഒന്നാം വർഷ വിദ്യാർഥിനി മരിയറ്റ ഈ നേട്ടം കരസ്ഥമാക്കിയത്. സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പന്‍റെയും കേരള സർവകലാശാല പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡയറക്ടർ ഡോ. മിനി ഡിജോ കാപ്പന്‍റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.