പാലാ: പഠന മികവിന് മാണി സി. കാപ്പൻ എം.എൽ.എ പ്രഖ്യാപിച്ച എം.എൽ.എ എക്സലൻസ് അവാർഡുകൾ വിദ്യാർഥികളുടെ വീടുകളിൽ എത്തിച്ച് തുടങ്ങി.
സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ എല്ലാ വിഷയത്തിനും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എ വൺ, എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് അവാർഡുകൾ സമ്മാനിക്കുന്നത്.
എം.എൽ.എ ഒപ്പിട്ട സർട്ടിഫിക്കറ്റും 300 രൂപ വിലയുള്ള പാർക്കർ പേനയുമാണ് ഓരോ വിദ്യാർഥികൾക്കും നൽകുന്നത്. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്നായി 750ഓളം വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ തപാൽ മാർഗം രജിസ്റ്റർ ചെയ്താണ് വീടുകളിൽ എത്തിക്കുന്നത്. മികച്ച വിജയം നേടിയ സ്കൂളുകൾക്കും ഉപഹാരം നൽകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.