പാലാ: കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിെൻറ നിർദേശം പാലിക്കാത്തതിനെ തുടർന്ന് പാലാ എ.ടി.ഒ യെ സ്ഥലം മാറ്റിയതായി ആക്ഷേപം. സുൽത്താൽ ബത്തേരിയിലേക്കാണ് മാറ്റം. കെ.എസ്.ആർ.ടി ബസ് ടെർമിനലിനായി കെ.എം. മാണി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമാണം ആരംഭിച്ച പുതിയ മന്ദിരത്തിെൻറ നിർമാണം നിലച്ചിരിക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടറുമായി സംസാരിക്കണമെന്ന് എം.ഡി നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാൻ എ.ടി.ഒ കാലതാമസം വരുത്തിയത്രെ.
എന്നാൽ, എ.ടി.ഒയും ടെർമിനൽ കെട്ടിട നിർമാണവുമായി ഒരു ബന്ധവുമില്ലാതിരിക്കവെയാണ് നടപടിയെന്ന് ഒരുവിഭാഗം ജീവനക്കാർ ആരോപിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ഫയലുകൾ എല്ലാം കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിവിൽ വിഭാഗത്തിൽ മാത്രമെ ഉള്ളൂ.
ഈ വിഭാഗമാണ് നിർമാണത്തിന് ഭരണാനുമതിയും ടെൻഡറും നടത്തിയിരിക്കുന്നത് . ഇതു സംബന്ധിച്ച ഒരു വിവരങ്ങളും എ.ടി.ഒയുടെ പക്കൽ ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നാലര വർഷമായി കെട്ടിടത്തിെൻറ നിർമാണം നിലച്ചിരിക്കുകയാണ്. അവസാന മിനുക്കുപണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.