പാലാ: റെക്കോഡ് കലക്ഷനുമായി പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ. ഓണാവധിക്ക് പിന്നാലെ തിങ്കളാഴ്ചയാണ് നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ച പാലാ ഡിപ്പോ ഓപറേറ്റ് ചെയ്ത 75 ഷെഡ്യൂളിൽ നിന്നായി 19,81,319 രൂപയാണ് നേടിയത്. പാലാ ഡിപ്പോക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 12,09,600 രൂപയായിരുന്നു. ഇത് മറികടന്നതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനവും സ്വന്തമാക്കി.
മുമ്പ് നേടിയ ഏറ്റവും ഉയർന്ന കലക്ഷൻ 16 ലക്ഷമായിരുന്നു. ഡിപ്പോയിൽനിന്നുള്ള അന്തർസംസ്ഥാന സർവിസുകളും വലിയ വരുമാനം നേടിക്കൊടുത്തു. സ്ഥിര സർവിസുകൾ കൂടാതെ അഡീഷനൽ സർവിസുകൾകൂടി ക്രമീകരിച്ചാണ് പാലാ ഡിപ്പോ ഈ റെക്കോഡ് കലക്ഷൻ സ്വന്തമാക്കിയത്. ദീർഘദൂര യാത്രക്കാരുടെ അവധിക്കാല യാത്രക്ക് തടസ്സം വരാത്ത വിധം സർവിസുകൾ മുടക്കം വരാതെ നടത്താൻ ഡിപ്പോ അധികൃതർക്ക് കഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂപ്പർ ക്ലാസ് സർവിസുള്ള ഡിപ്പോ കൂടിയാണ് പാലാ.
പുലർച്ച മൂന്ന് മുതൽ രാത്രി 12 വരെ തൃശൂർ ഭാഗത്തേക്കും പുലർച്ച നാല് മുതൽ രാത്രി 11 വരെ തിരുവനന്തപുരം ഭാഗത്തേക്കും പാലാ ഡിപ്പോയിൽനിന്ന് തുടർച്ചയായി ബസ് സർവിസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.