പാലാ: സെൻറ് തോമസ് കോളജിന് സപ്തതിയുടെ നിറവ്. പാലായിൽ 1950 ആഗസ്റ്റ് ഏഴിന് കോളജ് പിറന്നതും പാലാ രൂപതക്ക് ആദ്യബിഷപ്പിനെ ലഭിച്ചതും ഒരേ ദിവസമാെണന്ന പ്രത്യേകതയുണ്ട്. സെൻറ് തോമസ് കോളജ് ഉദ്ഘാടനം ചെയ്ത് കോട്ടയം രൂപത ബിഷപ് തോമസ് തറയിൽ ഇങ്ങനെ പറഞ്ഞു: ''നിങ്ങളുടെ മധ്യേ നിങ്ങൾ അറിയാത്ത ഒരുമനുഷ്യൻ നിൽപുണ്ട്''.
കോളജ് ഉദ്ഘാടനത്തിനുശേഷമാണ് വത്തിക്കാനിൽനിന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ വയലിനെ പാലാ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിച്ചുള്ള അറിയിപ്പ് എത്തിയത്. കോളജ് നിർമാണ കമ്മിറ്റിയുടെ പ്രസിഡൻറായിരുന്നു ബിഷപ് വയലിൽ.
കായികവേദികളിൽ സെൻറ് തോമസിെൻറ ചുണക്കുട്ടികൾ പാലായുടെ പേര് ഉയർത്തിപ്പിടിച്ചു. എണ്ണിയാൽ തീരാത്ത കായികതാരങ്ങളാണ് സെൻറ് തോമസിൽനിന്ന് പുറത്തിറങ്ങിയത്. ജിമ്മി ജോർജ്, വിൽസൺ ചെറിയാൻ, സണ്ണി ജോസഫ്, ടി.സി. ആൻറണി, ജോസ് ജോർജ്, എസ്. ഗോപിനാഥ്, പഴനിയാപിള്ള തുടങ്ങി കണക്കെടുത്താൽ ഒട്ടേറെയുണ്ട് പറയാൻ.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, മുൻ ജഡ്ജി സിറിയക് ജോസഫ്, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, മുൻ ചീഫ് സെക്രട്ടറിമാരായ കെ.ജെ. മാത്യു, ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, എം.ജി സർവകലാശാല മുൻ വൈസ്ചാൻസലർമാരായ ഡോ. സിറിയക് േതാമസ്, ഡോ. ബാബു സെബാസ്റ്റ്യൻ, േഗ്രറ്റ്ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, കേന്ദ്ര പ്ലാനിങ് കമീഷൻ മുൻ ഡയറക്ടർ കുര്യൻ മണ്ണനാൽ തുടങ്ങി മറ്റുമേഖലകളിലും പ്രമുഖരുടെ നിര നീളുന്നു.
രാഷ്ട്രീയവും കായികവും സിനിമയും എല്ലാം നിറഞ്ഞ സെൻറ് തോമസിൽനിന്നുള്ള പോരാട്ടമാണ് കേരളത്തിൽ കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഹൈേകാടതിയുടെ ചരിത്രവിധിയിലേക്ക് എത്തിയത്.
പ്രിൻസിപ്പലായിരുന്ന ഫാ. മാത്യു മലേപ്പറമ്പിൽ നടത്തിയ പോരാട്ടമാണ് അങ്ങനൊരു വിധിയിലേക്ക് വഴിതെളിച്ചത്. പ്രധാനപ്പെട്ട എല്ലാ കോഴ്സും ഇന്ന് സെൻറ് തോമസിലുണ്ട്.
എം.ജി സർവകലാശാലയിലാണ് കോളജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ േഗ്രഡും കോളജിനുണ്ട്. 11 ഗവേഷണ വിഭാഗങ്ങളും കോളജിലുണ്ട്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും മാർ ജേക്കബ് മുരിക്കൻ മാനേജറും ഫാ. ഡോ. ജയിംസ് ജോൺ മംഗലത്ത് പ്രിൻസിപ്പലും ഡോ. സണ്ണി കുര്യാക്കോസ് പ്രിൻസിപ്പലും ഫാ. മാത്യു കാവനാടി മലയിൽ ബർസാറുമായി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.