പാർട്ടിയെ തള്ളിപ്പറഞ്ഞവർ തിരികെവരാൻ ക്യൂ നിൽക്കുന്നു –ജോസ് കെ.മാണി

പാലാ: പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയവർ ഇന്ന് തിരികെ വരാൻ ക്യൂനിൽക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. അന്തരിച്ച മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയുടെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ചക്കാമ്പുഴയിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചക്കാമ്പുഴ ആശുപത്രി കവലയിൽ കേരള കോൺഗ്രസ് എം ചക്കാമ്പുഴ വാർഡ് കമ്മിറ്റിയുടെ പുതിയ ഓഫിസിന്‍റെ ഉദ്ഘാടനം പാർട്ടി ചെയർമാൻ ജോസ് കെ.മാണി നിർവഹിച്ചു. സ്വീകരണ സമ്മേളനം ചീഫ് വിപ്പ് പ്രഫ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.

ജോസ് കെ.മാണി എം.പി മുതിർന്ന നേതാവ് പി.ജെ. ജോൺ പുതിയിടത്തു ചാലിയെയും ചക്കാമ്പുഴയിലെ മറ്റു മുതിർന്ന പാർട്ടി പ്രവർത്തകരെയും ആദരിച്ചു. കാരുണ്യ ഭവനങ്ങൾ പണിയുന്നതിനായി ചക്കാമ്പുഴ വാർഡ് കമ്മിറ്റി വാങ്ങിനൽകുന്ന 10 സെന്‍റ് സ്ഥലത്തിന്‍റെ കരാർ പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്ക് കൈമാറി. മന്ത്രി റോഷി അഗസ്റ്റിന് ജൻമനാട് ആദരവ് നൽകി. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ അധ്യക്ഷതവഹിച്ചു.

വാർഡ് പ്രസിഡന്‍റ് ടോം ജോസഫ് വളവനാട്ട് സ്വാഗതവും ചിറകണ്ടം വാർഡ് പ്രസിഡന്‍റ് ഓസ്‌റ്റ്യൻ കൂരിശുംമൂട്ടിൽ നന്ദിയും പറഞ്ഞു. തോമസ് ചാഴികാടൻ എം.പി, ജോബ് മൈക്കിൾ എം.എൽ.എ, ജില്ല പഞ്ചായത്ത് മെംബർമാരായ പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോൺ പുതിയിടത്തുചാലിൽ തുടങ്ങിയവർ സംസാരിച്ചു.

സംഗമത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരത്തിൽ കിങ്സ് വെങ്ങാട് ഒന്നാംസ്ഥാനവും അനശ്വര വറ്റാട് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

Tags:    
News Summary - Those who rejected the party are queuing up to return - Jose K. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.