പാലാ: ഹൃദയംനിറഞ്ഞ സന്തോഷവും നന്ദിയുമായി നിയുക്ത എം.എൽ.എ മാണി സി. കാപ്പന് ജോയൽ ജെയ്സെൻറ ഫോൺവിളിയെത്തി. ടൗട്ടെ ചുഴലിക്കാറ്റിനിടയിൽ അറബിക്കടലിലുണ്ടായ ബാർജ് അപകടത്തിൽ കാണാതായ വള്ളിച്ചിറ നെടുമ്പള്ളിൽ ജോയലിനെക്കുറിച്ച് ആശങ്കയിലായ കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ ആദ്യം ഇടപെട്ടത് മാണി സി. കാപ്പനായിരുന്നു.
വിവരമറിഞ്ഞ ഉടൻ മാണി സി. കാപ്പൻ തെൻറ സുഹൃത്തായ ഇന്ത്യൻ നേവിയിലെ സെക്കൻഡ് കമാൻഡൻറ് മാത്യൂസ് ലാത്തറയെ വിവരം ധരിപ്പിച്ചു. ഇദ്ദേഹമാണ് ജോയൽ സുരക്ഷിതനായിരിക്കുന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. തുടർന്ന് അദ്ദേഹത്തിെൻറ ഫോണിലൂടെ വീട്ടുകാരോട് സംസാരിക്കാനും അവസരം നൽകി.
പിന്നീട് ജോയലിെൻറ മാതൃസഹോദരനും മുംബൈ അന്തേരി ഈസ്റ്റ് ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലെ ചാപ്ലിയനും കൗൺസിലറുമായ ഫാ. ജോമോൻ തട്ടാമറ്റത്തിന് ജോയലിനെ സന്ദർശിക്കാൻ അനുമതി ലഭ്യമാക്കിയതും മാണി സി. കാപ്പെൻറ ആവശ്യപ്രകാരം മാത്യൂസ് ലാത്തറ ആയിരുന്നു.
ഫാ. ജോമോൻ ഇന്നലെ ജോയലിനെ വീണ്ടും സന്ദർശിക്കാനെത്തിയപ്പോഴാണ് വാട്സ്ആപ് കോളിലൂടെ ജോയൽ നിയുക്ത എം.എൽ.എക്ക് നന്ദി പ്രകാശിപ്പിച്ചത്. തെൻറ ഫോണും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും അടക്കം എല്ലാം അപകടത്തിൽ നഷ്ടപ്പെട്ടതായി ജോയൽ എം.എൽ.എയോട് പറഞ്ഞു. കാലിൽ നേരിയ പരിക്ക് മാത്രമേ സംഭവിച്ചിട്ടുള്ളൂ. മാണി സി. കാപ്പെൻറ അവസരോചിത ഇടപെടൽമൂലമാണ് വീട്ടുകാരുടെ ആശങ്ക ഒഴിവായതെന്നും ജോയൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.