കോട്ടയം: ചമ്പക്കുളം സ്വദേശിനിയായ വീട്ടമ്മയുടെ ഫോണ്‍ നഗരമധ്യത്തിലെ ഓടയില്‍ വീണു. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിൽ സ്ലാബ് മുറിച്ചുമാറ്റി ഫയര്‍ഫോഴ്സ് സംഘം ഫോണ്‍ തിരിച്ചെടുത്തു. പുളിമൂട് ജങ്ഷനില്‍ ഉച്ചക്ക് 12.15 ഓടെയാണ് സംഭവം.
കോട്ടയത്തെത്തിയ വീട്ടമ്മ പുളിമൂട് ജങ്ഷനില്‍ ബസിറങ്ങി നടക്കുന്നതിനിടെ ഫോണ്‍ ൈകയില്‍നിന്ന് വഴുതി സ്ലാബുകൾക്കിടയിലെ ചെറിയ വിടവിലൂടെ ഓടയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കടക്കാർ സഹായിക്കാനെത്തിയെങ്കിലും അവർക്കും ഫോണെടുക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഇവരെത്തി സ്ലാബ് ഇളക്കിമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടയിലേക്കുള്ള വാഹനങ്ങളുടെ പാർക്കിങ് സ്ഥലം കൂടിയായതിനാൽ ഓടയുടെ മൂടി കനത്തിലാണ് വാര്‍ത്തിരുന്നത്്. അതോടെ കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് സ്ലാബ് മുറിച്ചുമാറ്റിയാണ് ഫോൺ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.