കോട്ടയം: നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടന്ന മുംബൈ സ്വദേശിനിക്ക് തുണയായി പിങ്ക് പൊലീസ് സേനാംഗങ്ങൾ. മുലന്ദ് വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമൻ സഞ്ജയ് കൗളിനാണ് പിങ്ക് പൊലീസ് സേനാംഗങ്ങളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനായത്. ഞായറാഴ്ചയാണ് നഗരത്തിൽ അലഞ്ഞുതിരിയുന്ന മാനസിക ദൗർബല്യമുള്ള യുവതിയെ പിങ്ക് പൊലീസ് കണ്ടത്.
ഹിന്ദി മാത്രം സംസാരിക്കുന്നതിനാൽ ഇവരോട് കാര്യങ്ങൾ ചോദിച്ചറിയാനായില്ല. കോവിഡ് പരിശോധനക്കുശേഷം ഇവരെ സ്നേഹക്കൂട് അഭയകേന്ദ്രത്തിലെത്തിച്ചു. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരെ കാണാതായതായി മുംബൈ മുലന്ദ് വെസ്റ്റ് സ്റ്റേഷനിൽ പരാതിയുണ്ടെന്ന് അറിയുന്നത്. തുടർന്ന് ഇവരുടെ ബന്ധുക്കളെയും മുംബൈ പൊലീസിനെയും ഫോണിൽ ബന്ധപ്പെട്ടു. സുമെൻറ സഹോദരിയും അമ്മാവനും മുംബൈ പൊലീസിനൊപ്പം ഇവരെ കൊണ്ടുപോകാൻ കോട്ടയത്തെത്തി. എന്നാൽ, ഇതിനിടെ ചൊവ്വാഴ്ച രാവിലെ ഇവർ സ്നേഹക്കൂട്ടിൽനിന്ന് ഇറങ്ങിയോടി. വിവരമറിഞ്ഞ പിങ്ക് പൊലീസ് ഇവരെ അന്വേഷിച്ചിറങ്ങി.
ഒടുവിൽ മുനിസിപ്പൽ പാർക്കിന് സമീപത്തുനിന്ന് കണ്ടുകിട്ടി. വനിത സ്റ്റേഷനിലെത്തിച്ച് മുംബൈ പൊലീസിന് കൈമാറി. ബംഗളൂരുവിലുള്ള മകളെ കാണാൻപോയതാണെന്നാണ് യുവതി പറയുന്നത്. മനോദൗർബല്യമുള്ളതിനാൽ സ്ഥലം തെറ്റി കോട്ടയത്തിറങ്ങിയതാവാം. വൈകീട്ട് ഏഴുമണിക്കുള്ള ട്രെയിനിൽ ഇവർ ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.